Image

ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബുക്കാനനില്‍

ഷോളി കുമ്പിളുവേലി Published on 25 April, 2018
ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബുക്കാനനില്‍
ന്യുയോര്‍ക്ക്: ഹഡ്‌സണ്‍വാലി സെന്റ് ജോസഫ് സിറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 29, 30 ജൂലൈ 1 തീയതികളില്‍ ബുക്കാനനിലുള്ള സെന്റ് ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ വച്ച് നടക്കും. 29 ന് വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും 30 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയും സമാപന ദിവസമായ ജൂലൈ 1 ന് വൈകിട്ട് 3 മുതല്‍ രാത്രി 9 വരെയുമാണ് ധ്യാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

20 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സീറ്റ് റിസേര്‍വ് ചെയ്യണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. റോയിസന്‍ മേനോലിക്കല്‍ അഭ്യര്‍ഥിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍: http://bit.do/hvny.

വിരങ്ങള്‍ക്ക്:

ഫാ. റോയിസന്‍ മേനോലിക്കല്‍: 917 345 2610

ജോമോന്‍ കാച്ചപ്പള്ളി: 914 552 5904

ജയിംസ് മുണ്ടാടന്‍: 914 671 1632

വിലാസം :

St. Christopher Church

3094 Albany Post Rd

Buchanan- NY 10511
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക