Image

മൂന്നംഗ കുടുംബത്തെ വിഷംകൊടുത്തുകൊന്ന സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചു; കൂവി വിളിച്ച് നാട്ടുകാര്‍

Published on 25 April, 2018
മൂന്നംഗ കുടുംബത്തെ വിഷംകൊടുത്തുകൊന്ന സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചു; കൂവി വിളിച്ച് നാട്ടുകാര്‍

പിണറായി: പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നു. പടന്നക്കരയിലെ വീട്ടിലാണ് ഇവരെ ബുധനാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇന്നലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍  കൊലപ്പെടുത്തുകയായിരുന്നുവെന്ന്  ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. 

തെളിവെടുപ്പിന് കൊണ്ടുവന്ന സൗമ്യയെ കാണാന്‍ നിരവധി നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്. നാട്ടുകാര്‍ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക