Image

മലയാളത്തിലെ താരപ്രമുഖര്‍ അല്പന്മാരാണെന്ന് മന്ത്രി സുധാകരന്‍ ; പുതിയ തലമുറയെ വഴിതെറ്റിക്കുന്നു

Published on 25 April, 2018
മലയാളത്തിലെ താരപ്രമുഖര്‍ അല്പന്മാരാണെന്ന് മന്ത്രി സുധാകരന്‍ ; പുതിയ തലമുറയെ വഴിതെറ്റിക്കുന്നു


തിരുവനന്തപുരം: മലയാള സിനിമയിലെ താരപ്രമുഖന്മാര്‍ക്ക് അല്‍പ്പത്തരമാണെന്ന് മന്ത്രി ജി സുധാകരന്‍. അവര്‍ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണം. അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി ആരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോടികള്‍ വാങ്ങി സകല പരസ്യങ്ങള്‍ക്കും നിന്നു കൊടുക്കുന്നവരാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും. പുതിയ തലമുറയെ വഴിതെറ്റിക്കുന്നത് സിനിമയിലെ തെറ്റായ പ്രവണതകളാണെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക