Image

വിയന്ന അന്താരാഷ്ട്ര മാരത്തണില്‍ മലയാളികളെ അണിനിരത്തി കേരള സമാജം വിയന്ന

Published on 25 April, 2018
വിയന്ന അന്താരാഷ്ട്ര മാരത്തണില്‍ മലയാളികളെ അണിനിരത്തി കേരള സമാജം വിയന്ന

വിയന്ന: വിയന്ന അന്താരാഷ്ട്ര മാരത്തണില്‍ മലയാളി സാന്നിധ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നാല്പതിനായിരത്തോളം അംഗങ്ങള്‍ പങ്കെടുത്ത, 35ാമത് വിയന്ന സിറ്റി മാരത്തണില്‍ ഈ വര്‍ഷം കേരളസമാജം വിയന്നയുടെ 15 അംഗങ്ങള്‍ പങ്കെടുത്തു. 

പാപ്പച്ചന്‍ പുന്നക്കലിന്റെ നേതൃത്വത്തില്‍ മാസങ്ങളായി ശാസ്ത്രീയവും ആയാസകരവുമായ ചിട്ടയായ പരിശീലനമാണ് നടന്നു വന്നത്. 18 വയസില്‍ താഴെയുള്ള അഞ്ച് അംഗങ്ങള്‍ അധികാരികളുടെ പ്രത്യേക അനുമതി നേടിയാണ് മാരത്തണില്‍ പങ്കെടുത്തത്. എല്ലാ അംഗങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കി മെഡലുകള്‍ സ്വന്തമാക്കി.

ഏപ്രില്‍ 22നു രാവിലെ ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് മുന്നില്‍ നിന്നുമാണ് മാരത്തോണ്‍ ആരംഭിച്ചത്. നാല്പത്തിരണ്ട് കിലോമീറ്റര്‍ ഓടിത്തീര്‍ക്കേണ്ട സിറ്റി മാരത്തണ്‍, ഇരുപത്തി ഒന്ന് കിലോമീറ്റര്‍ ഓടേണ്ട ഹാഫ് മാരത്തണ്‍, റിലേ മാരത്തണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് സംഘടിപ്പിച്ചത്.

ഹാഫ് മാരത്തോണില്‍ എബി കുര്യന്‍, ബൈജു ഓണാട്ട്, ഫ്രെഡി മാധവപ്പള്ളി, പാപ്പച്ചന്‍ പുന്നക്കല്‍, സെനിന്‍ ശിശുപാലന്‍, ശരത് കൊച്ചുപറന്പില്‍, സിമ്മി കൈലാത്ത് എന്നിവരും റിലേ മരത്തോണില്‍ അഞ്ചിത അന്തിവീട്, അര്‍ച്ചിത അന്തിവീട്, അഞ്ജലി അലാനി, ജെന്നിഫര്‍ വട്ടക്കുന്നുന്പറത്ത്, മരിയ ഓണാട്ട്, സില്‍വിയ കൈലാത്ത്, സോണിയ പുത്തന്‍കളം, സുബിന്‍ പുത്തന്‍കളം എന്നിവരും പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക