Image

വേലൂര്‍ ഒരുമ കുവൈറ്റ് വാര്‍ഷികം ആഘോഷിച്ചു

Published on 25 April, 2018
വേലൂര്‍ ഒരുമ കുവൈറ്റ് വാര്‍ഷികം ആഘോഷിച്ചു

കുവൈത്ത്: തൃശൂര്‍ ജില്ലയിലെ വേലൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ വേലൂര്‍ ഒരുമ യുടെ 14 ാമത് വാര്‍ഷികം ഏപ്രില്‍ 20 ന് വിവിധ പരിപാടികളോടെ മംഗഫ്, ബ്ലോക്ക്4 കാപ്‌സി ഹാളില്‍ ആഘോഷിച്ചു. 

സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ജോഫ്രി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഘടനയുടെ സ്ഥാപക പ്രസിഡന്റു കൂടിയായ ലോക കേരളാ സഭാംഗം ബാബു ഫ്രാന്‍സീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. നാഷണല്‍ ഇന്‍ഷ്വറന്‍സ് കന്പനിയുമായി സഹകരിച്ച് നടപ്പിലാക്കിയ സൗജന്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്നു അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും സമ്മാനങ്ങളും വിതരണം ചെയ്തു. ജോയിന്റ് സെക്രട്ടറി വി.പി. ടോമി, ഓര്‍ഗനൈസര്‍ സി.പി. പിയൂസ്, ട്രഷറര്‍ കെ. ശുഭ സുബ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക