Image

ദൈവത്തിന്റെ സ്വന്തം നാട് എവിടെയെത്തി നില്‍ക്കുന്നു (ബ്‌ളസന്‍, ഹൂസ്റ്റന്‍)

Published on 25 April, 2018
ദൈവത്തിന്റെ സ്വന്തം നാട് എവിടെയെത്തി നില്‍ക്കുന്നു (ബ്‌ളസന്‍, ഹൂസ്റ്റന്‍)
പണ്ട് സ്വാമി വിവേകാനന്ദന്‍ കേരളത്തെ നോക്കി പറഞ്ഞു കേരളം ഒരു ഭ്രാന്താലയമെന്ന്. ജാതിയും മതവും സൃഷ്ടിച്ച മതിലുകള്‍ക്ക് അകത്ത് മനുഷ്യര്‍ ഭ്രാന്തരായപ്പോള്‍ അവരെ നോക്കിയായിരുന്നു അന്ന് സ്വാമി വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞത്. ദൈവത്തിന്റെ സ്വന്തം നാടിനെ നോക്കി സ്വാമി വിവേകാനന്ദന്‍ അങ്ങനെ പറയാന്‍ കാരണം അതല്ലാതെ മറ്റൊന്നില്ലായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അങ്ങനെ പറ ഞ്ഞിരുന്നെങ്കില്‍ അവകാശങ്ങളും അത്യാധുനിക വളര്‍ച്ചകള്‍ കൊണ്ട് അന്യഗ്രഹങ്ങളില്‍ പോലും പോയി വാസമുറപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യത്വരാഹിത്യം കണ്ടാല്‍ എന്താണ് പറയാന്‍ കഴിയുക.

കേരളം ഈ ആഴ്ച കണ്ട രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ അതിനുദാഹരണങ്ങളാണ്. ഒന്ന് കക്ഷി വഴക്കുകളുടെ പേരില്‍ ഒരു മൃതശരീരം സംസ്ക്കരിക്കാനാവാതെ ആറ് ദിവസത്തോളം സൂക്ഷിച്ചു വയ്‌ക്കേണ്ട അവസ്ഥയുണ്ടായതാണ്.

മറ്റൊന്ന് ഹര്‍ത്താലെന്ന ജനദ്രോഹ പരിപാടിയുമായി വരാപ്പുഴയില്‍ രോഗിക്കും കുഞ്ഞിനും നേരിട്ട ദുരിതവും അതിനെ എതിര്‍ത്ത യുവാവിനു നേരെയുണ്ടായ ആക്രമണവും. ഉത്തരേന്ത്യയിലെ മനുഷ്യത്വ രാഹിത്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന സിറിയയിലെ ക്രൈസ്തവ നരഹത്യയേയും പീഡനങ്ങളെയും കുറിച്ച് കണ്ണീരൊഴുക്കി വിലപിക്കുന്ന നാം നമ്മുടെ കണ്‍മുന്‍പില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികളക്കുറിച്ച് എങ്ങനെ പ്രതികരിക്കും. എങ്ങനെയാണ് നാം വികാര പ്രകടനം നട ത്തുക. ഇതില്‍ ആരെയും മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. കാരണം സ്വന്തം കാര്യം വരുമ്പോള്‍ എല്ലാവരുടേയും പ്രവര്‍ത്തികള്‍ ഇങ്ങനെയാണ്.

കണ്ണില്‍ വലിയ കോലിട്ട് മറ്റുള്ളവരുടെ പൊടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് ഇവരെല്ലാവരുമെന്നതാണ് സത്യം. എന്നാല്‍ ഒരു കാര്യം തുറന്നു തന്നെ പറയാം. ഇത്തരം പ്രവര്‍ത്തികള്‍ അല്പം കൂടുതലല്ലേയെന്ന്. ആദ്യത്തെ സംഭവത്തില്‍ മൃതശരീരത്തോടു പോലും വി വേചനം കാട്ടിയത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ആ വി വേചനം കാട്ടിയത് തങ്ങളില്‍ ഒരാളോടാണ് ഒരു സഹോദരനോടാണ് ഒരു സുഹൃത്തിനോടാണ് അങ്ങനെ രക്തബന്ധമില്ലെങ്കില്‍ പോലും നമുക്കൊക്കെ ഉപമിക്കാവുന്ന ഒരു ബന്ധമുണ്ട് ഏ തൊരു വ്യക്തിയോടും.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹി ക്കാന്‍ പഠിപ്പിച്ചതു മാത്രമല്ല അത് കാട്ടികൊടുത്തുകൊണ്ട് ലോകത്തിന് പുതിയൊരു സുവിശേഷം നല്‍കിയ ക്രിസ്തുവിന്റെ സഭകളാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് പറയുമ്പോള്‍ ക്രിസ്തുവിനെ ക്രൂശിച്ചവര്‍ പോലും നാണിച്ചു പോകും. തളര്‍വാതക്കാരനെ കിടക്കയുമായി മേല്‍ക്കൂര തുറന്ന് ക്രിസ്തുവിന്റെ അടുത്തെത്തിച്ച് അവന് സൗഖ്യം നല്‍കാന്‍ അവന്റെ സുഹൃത്തുക്കള്‍ കാണിച്ച ആ മഹാമനസ്ക്കതയെക്കുറിച്ച് നോമ്പുവേളകളില്‍ ഓരോ ക്രിസ് ത്യാനിയും ധ്യാനിക്കാറുണ്ട്. ഒരു ക്രിസ്ത്യാനി തന്റെ സഹോദരനുവേണ്ടി സുഹൃത്തിനുവേണ്ടി എത്ര പ്രതിസന്ധികളുണ്ടായാലും അതൊക്കെ തരണം ചെയ്ത് അവനെ സഹായിക്കാന്‍ സന്നദ്ധനാകണമെന്ന് ഒരു സന്ദേ ശമുണ്ട് ആ സംഭവത്തില്‍. ആ സന്ദേശം വായിച്ചാണ് ക്രിസ്തു ശിഷ്യര്‍ ആവേശത്തോടെ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മുന്‍പ് പറഞ്ഞതുപോലെ ആരും മോശക്കാരല്ല. ഓരോരുത്തരും അവരുടെ കാര്യം വരുമ്പോള്‍ അങ്ങനെ തന്നെ. ഇന്ന് ഇങ്ങനെ പ്രവര്‍ത്തിച്ചത് ഒരു കൂട്ടരാണെങ്കില്‍ നാളെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അതിനെതിരെയുള്ള കൂട്ടരായിരിക്കും. അതുകൊണ്ടു തന്നെ ആരെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല. വാശിക്ക് വാശി. പ്രതികാരത്തിനു പ്രതികാരം വിട്ടുവീഴ്ച വചനങ്ങളില്‍ കൂടി വായിക്കുക മാത്രം.

മാനവരാശിയുടെ പാപം പോക്കാനായി കുരിശുമരണം വരിച്ച യേശുക്രിസ്തുവിന്റെ മൃതശരീരം അടക്കം ചെയ്യാന്‍ ആ ദിവസം തന്നെ പീലാത്തോ സ് അനുവാദം നല്‍കിയെന്ന് വിശുദ്ധ വേദപുസ്തകത്തില്‍ കൂടി വായിക്കുന്ന ക്രിസ്ത്യാനിയാണ് സ്വന്തം സമുദായത്തില്‍പ്പെട്ട ഒ രാളുടെ മൃതശരീരം അടക്കം ചെയ്യാന്‍ അനുവദിക്കാതെ ആറു ദിവസത്തോളം എതിര്‍പ്പിന്റെ ശബ്ദത്തില്‍ പുറത്തു വയ്പിച്ചത്. അതും വിശ്വാസത്തിന്റെ പേരില്‍. പീലാത്തോസ് ക്രിസ്തുവിനോടു കാണിച്ച മാന്യതപോലും ക്രിസ്തുവിന്റെ അനുയായികള്‍ കാണിച്ചില്ല എന്നു പറയുമ്പോള്‍ അത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.

ഐ.എസ്സും. മറ്റ് ക്രിസ്തീയ വിരുദ്ധ പീഡനസംഘടനകളും ക്രിസ്ത്യാനികളോടു കാണിക്കുന്ന ക്രൂരതകളേക്കാള്‍ എത്രയോ വലുതാണ് ഒരു ക്രിസ്ത്യാനിയുടെ ഭാഗത്തു നിന്നും ഇത്തരം പ്ര വര്‍ത്തികള്‍. മനുഷ്യരോടല്ല മൃഗങ്ങളോടു പോലും നാം ഇത്തരത്തില്‍ കാണിച്ചാല്‍ അതിനെയാണ് അനാദരവെന്ന് പറയുന്നത്. സംസ്കാരത്തിന്റെ ഈറ്റില്ലമെന്നും സമ്പൂര്‍ണ്ണ സാക്ഷരത യെന്നും സാഹോദര്യത്തിന്റെ വിളഭൂമിയെന്നും പറഞ്ഞ് നാം അഭിമാനം കൊള്ളുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ നമ്മെ എത്രമാത്രം അപമാനിക്കുന്നുയെന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്. മരിച്ചാല്‍ പോലും പരലോക ത്തെത്തണമെങ്കില്‍ കോടതിവിധി വേണമെന്ന അവസ്ഥയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ഥിതി.

അതുപോലെ തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഹര്‍ത്താലിന്റെ പേരില്‍ നടത്തുന്ന ക്രൂരത. ജനങ്ങളുടെ അവകാശങ്ങളുടെ പേരില്‍ നടത്തപ്പെടുന്ന ഹര്‍ത്താല്‍ ജനങ്ങളുടെ അവകാശധ്വംസനവും അവകാശ നിഷേധവുമായി മാറുകയാണ് പതിവ്. രാഷ്ട്രീയ പാര്‍ ട്ടികളുടേതായാലും മറ്റ് രാഷ്ട്രീയേതര സംഘടനകളുടേതായാലും ഹര്‍ത്താല്‍ എന്ന ഏറ്റവും തീവ്രമായ സമരപോരാട്ടം ജനങ്ങളുടെ മേല്‍ പലപ്പോഴും അടിച്ചേല്‍പ്പിക്കുന്നത് ദുരിതവും അതിലേറെ കഷ്ടപ്പാടുകളുമാണ്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു പക്ഷേ ഹര്‍ ത്താല്‍ ഒരു ഒഴിവു ദിവസമായിരിക്കും. എന്നാല്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും വരെ അതുമൂലമുണ്ടാകുന്ന ദുരിതം എത്രയാണെന്ന് ഒരിക്കലെങ്കിലും അത് അനുഭവിച്ചവര്‍ക്കെ അറിയൂ. അത്യാസന്ന നിലയിലായ ഒരു രോഗിയേയും കൊണ്ട് ഹര്‍ത്താ ല്‍ ദിവസം പോയാല്‍ പോലും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു നിര്‍ത്തി അവകാശപോരാട്ടത്തിനായുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കുമ്പോള്‍ ഇതില്‍ ആരാണ് പരാജയപ്പെടുന്നത്. പാവം ജനം തന്നെ. അതില്‍ പ്രതികരിക്കാ നാകാതെ എല്ലാം ഉള്ളിലൊതുക്കി നില്‍ക്കുന്ന പൊതുജനത്തെ നോക്കി ഹര്‍ത്താലനുകൂലികള്‍ അത്യൂച്ഛത്തില്‍ മുദ്രാവാക്യം വിളിക്കും ഒരു ഈച്ചയെപ്പോലു മനക്കാതെ തങ്ങള്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചുയെന്ന്.

കാലഹരണപ്പെട്ട ഈ സമരമുറയില്‍ക്കൂടി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണോ അതോ ഹനിക്ക പ്പെടുകയാണോ എന്ന് ചോദി ച്ചാല്‍ അത് എന്നും ഹനിക്കപ്പെ ട്ടിട്ടുള്ള സംഭവമെ നമുക്കറിയൂ. ഹര്‍ത്താല്‍ ദിവസം ജനം ചി കിത്സ കിട്ടാതെ നടുറോഡില്‍ മരിച്ചുവീണാലും അത് തങ്ങളുടെ വിജയകിരീടത്തിലെ പൊന്‍തൂവ ലായി കരുതുന്നവരാണ് കരുണയുടെ അംശം പോലുമില്ലാത്ത കേരളത്തിലെ ജനസേവകരായ രാഷ്ട്രീയക്കാരും രാജ്യസ്‌നേഹം തുളുമ്പുന്ന പൊതുപ്രവര്‍ത്തകരും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രോഗിക്കും കുട്ടികള്‍ ക്കും നേരെ നടത്തിയ പ്രവര്‍ത്തികള്‍. അവികസിത രാജ്യങ്ങ ളില്‍ പോലും ഇത്ര ക്രൂരവും ഹീനവുമായ ജനാധിപത്യ സമരമുറകള്‍ ഉണ്ടോയെന്ന് സംശയമാണ്. കൊച്ചുകുട്ടികളോടും രോ ഗികളോടുപോലും കരുണയില്ലാത്ത രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരുമാണ് ന മുക്കുള്ളതെന്ന് ഹര്‍ത്താല്‍ എന്ന ജനദ്രോഹ സമരമുറകള്‍ നടത്തുമ്പോള്‍ വ്യക്തമാക്കിത്തരു ന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി അഹിംസാ മാര്‍ക്ഷത്തില്‍ കൂടി നടത്തിയ സമരമുറകളില്‍ ഒന്നായിരുന്നു ഹര്‍ത്താല്‍. അന്ന് അതില്‍ ജനം ഒന്നടങ്കം പങ്കെടുത്തിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ കൂടി ജനം ഒന്നടങ്കം വിദേശാധിപത്യത്തിനെതിരെ പോരാടിയത് അവര്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന ആവശ്യകതയുടെ അടിസ്ഥാനത്തി ലായിരുന്നു.

ആരും നിര്‍ബന്ധിച്ചായിരുന്നില്ല അത് വിജയിപ്പിച്ചത്. ജനങ്ങള്‍ അവരുടെ ആവശ്യമെന്ന് കരുതി അതില്‍ പങ്കുചേരുക യായിരുന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയ നേതാക്കള്‍ നിര്‍ബന്ധിച്ച് ഹര്‍ത്താലില്‍ ജനങ്ങളെ പങ്കുചേര്‍ക്കുകയാണ്. അവരുടെ വിജയത്തിനും രാഷ്ട്രീയ നേട്ട ങ്ങള്‍ക്കുമായി. ഇതാണോ ജനകീയ സമരം. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളും നമ്മുടെ കേരള ത്തിലാണ് നടന്നതെന്നു പറയുമ്പോള്‍ നാം അഭിമാനത്തോടെ പറയുന്ന മത സൗഹാര്‍ദ്ദവും ഐക്യുമെനിസ്സവും സമ്പൂര്‍ണ്ണ സാക്ഷരതയും രാഷ്ട്രീയ സ്വാതന്ത്ര്യവും വെറും വാക്കുകളില്‍ മാത്രമാണ്. ആളാകാനും മറ്റുമാ യി. കേരളത്തില്‍ ഒരു മെത്രാനു ണ്ട് മതസൗഹാര്‍ദ്ദത്തിന്റെ കാരുണ്യത്തിന്റെ ദൈവസ്‌നേഹ ത്തിന്റെ മധുരമായ വാക്കുകളില്‍ക്കൂടി മാത്രമെ സംസാരിക്കൂ. സഹോദര സ്‌നേഹം ധാരയായി ഒഴുക്കിക്കൊണ്ട് മാത്രമെ അദ്ദേ ഹത്തെ കാണാന്‍ കഴിയൂ. തെറ്റ് എവിടെ കണ്ടാലും എതിര്‍ക്കും. പക്ഷേ അദ്ദേഹം സ്വന്തം സമുദാ യത്തിന്റെ അവകാശ സംരക്ഷണ സമ്മേളനത്തില്‍ പറഞ്ഞത് എതിര്‍ കക്ഷിയെ പാഠം പഠിപ്പിക്കണമെന്നാണ്. ഇത്രയെയുള്ളു മതമായാലും രാഷ്ട്രീയമായാ ലും സ്വന്തം കാര്യം സിന്ദാബാദ്.
Join WhatsApp News
truth and justice 2018-04-26 07:43:26
What to say Mr Blesson. Jesus Himself said in the New Testament of the Bible "At the end you shall see all these things" What Jesus said is going to be fulfilled. His coming is soon in the mid air to take His bride. Trumphet will sound. We shall look forward for that day.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക