ഏറെ ഇന്ത്യാക്കാര്‍ താമസിക്കുന്ന കാലിഫോര്‍ണിയയിലെ മില്പിറ്റസില്
ഇന്ത്യാക്കാര്‍ക്ക് നേരെ റേസിസ്റ്റ് ആക്രമണം. ടൈംസ് നൗ ന്യുസ് ആണു
ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിനു മുന്നിലെ ഗസ്റ്റ് പാര്‍ക്കിംഗ്
ലോട്ടില്‍ നില്‍ക്കുകയായിരുന്ന ശാരദ കെ.എസ് (33) ആണു ആദ്യം
ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച ഉച്ചക്കു ശേഷമാണു സംഭവം.
ശാരദ നിന്നിരുന്ന സ്ഥലത്തു പാര്‍ക്ക് ചെയ്യാന്‍ വന്ന വെള്ളക്കാരന്വര്ഗീയ
അധിക്ഷേപവുമായാണു അവര്‍ക്കെതിരെ തിരിഞ്ഞത്. ഭര്‍ത്താവിനെ വിളിച്ചു കൊണ്ട്
ശാരദ പിന്തിരിഞ്ഞു.
ശബദം കേട്ട് താഴത്തെ അപ്പാര്‍ട്ട്മെന്റിലുള്ള ഇന്ത്യാക്കരനായ സംരാട്ടും
ഭാര്യ മോനിമയും ഇറങ്ങി വന്നു. കൂടെ കുടുംബ സുഹ്രുത്ത് അനിരുദ്ധ
മൊണ്ഡലും.സംരാട്ട് 911 വിളിക്കുന്നതിനിടയില്‍ അക്രമി ശാരദയേയും
ഭര്‍ത്താവിനെയും ഇടിക്കാന്‍ ഒരുങ്ങി. അതിനിടയില്‍ അയാള്‍
അനിരുദ്ധിനെപിടികൂടി മുഖത്ത് ഇടിച്ചു.
അനിരുദ്ധിന്റെ മുഖത്തു നിന്നു രക്തം
പ്രവഹിച്ചു.
ഇതിനിടയില്‍ ഹിസ്പാനിക്ക് എന്നു തോന്നുന്ന ഒരുവന് വെള്ളക്കാരന്റെ
സഹായത്തിനെത്തി. അതിനു പുറമെ ഒരു വെള്ളക്കാരിയും എത്തി അധിക്ഷേപം
തുടര്‍ന്നു. 'ഞങ്ങള്‍ വെള്ളക്കാരാണ്. നിങ്ങള്‍ക്കെന്താണിവിടെ കാര്യം' എന്നു
ആ സ്ത്രീ ആക്രോശിച്ചു.
ഒടുവില്‍ പാതി വെളുമ്പനായ ഒരാള്‍ ഇടപെട്ടതൊടെ മൂന്നാളും പിരിഞ്ഞു പോയി. ചോര
വാര്‍ന്നു നിന്ന അനിരുദുദ്ധിനെ സഹായിച്ചു നില്‍ക്കെ വീണ്ടും ആദ്യത്തെ
അക്രമി തിരിച്ചു വന്ന് മോനിമയുടെ മുഖത്തടിച്ചു. തുടര്‍ന്ന് നിസാന്‍ കാറില്‍
അക്രമി സ്ഥലം വിട്ടു. കാര്‍ നമ്പര്‍ പോലീസിനു നല്‍കിയിട്ടുണ്ട്.
അക്രമിയെ തുണച്ച ഹിസ്പാനിക്കും വെള്ളക്കാരിയും അതേ അപ്പാര്‍ട്ട്മന്റ് കോമ്പ്ളക്സിലെ താമസക്കാരാണ്.
സംഭവം മുഴുവന്‍ അയലത്തെ ഒരു വെള്ളക്കാരി റിക്കോര്‍ഡ് ചെയ്തതായി സംരാട്ട്
പോലീസിനെ അറിയിച്ചു. എന്നാല്‍ വീഡിയോ അവര്‍ പോലീസിനു നല്കിയില്ലത്രെ.
അക്രമിച്ച ഹിസ്പാനിക്കിനെയും സ്ത്രീയേയും തിരിച്ചറിഞ്ഞുവെന്നു പോലീസ്
പറഞ്ഞുവെങ്കിലുംഅവരുടെ വിവരങ്ങള്‍ നല്‍കിയില്ല.
ഇക്കാര്യത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അക്രമത്തിനിരയായവര്‍ സമീപിച്ചിട്ടുണ്ട്.
see
ean Hannity is a welfare queen.