Image

ലിഗയുടെ മരണം; സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് ദുഷ്പ്രചരണം; മന്ത്രി കടകംപള്ളി

Published on 26 April, 2018
ലിഗയുടെ മരണം; സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് ദുഷ്പ്രചരണം; മന്ത്രി കടകംപള്ളി
ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന വാര്‍ത്തകള്‍ക്കെതിരേ മന്ത്രി കടകംപള്ളി. ലിഗയെ കണ്ടെത്താനായി പൊലീസ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിരുന്നതായും മന്ത്രി വ്യക്തമാക്കി. ലിഗയുടെ മൃതദേഹം കണ്ടെത്താന്‍ വൈകി എന്നത് കൊണ്ട് അന്വേഷണം നടന്നില്ല എന്നുള്ള ആരോപണങ്ങള്‍ അപക്വമാണ്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് ദുഷ്പ്രചരണമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ കണാന്‍ ലിഗയുടെ കുടുംബത്തെ അനുവദിച്ചില്ല എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

ലിത്വാനിയന്‍ സ്വദേശിയായ ലിഗയെ കാണാനില്ല എന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ലിഗയുടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും ദു:ഖത്തിനൊപ്പമാണ് സര്‍ക്കാര്‍. എന്നാല്‍ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് ദുഷ്പ്രചരണമാണെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന് വീ!ഴ്ചപറ്റിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംഭവം നടക്കുമ്‌ബോള്‍ താന്‍ കേരളത്തിലില്ല. തിരിച്ചെത്തി ഉടന്‍ തന്നെ ലിഗയുടെ കുടുംബവുമായി നിയമസഭയില്‍ വച്ച് കൂടിക്കാ!ഴ്ച നടത്തി. അന്നെ ദിവസമാണ് അവരെ മുഖ്യമന്ത്രിയെ കണാന്‍ അനുവദിച്ചില്ല എന്ന് ആരോപിക്കുന്നത്. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ഇവര്‍ക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് ഒരിക്കല്‍ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. ഒപ്പം സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അവര്‍ക്കായി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക