Image

പണിയെടുത്തില്ലെങ്കില്‍ പണി തരുമെന്നു തച്ചങ്കരി, കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമം

Published on 26 April, 2018
പണിയെടുത്തില്ലെങ്കില്‍ പണി തരുമെന്നു തച്ചങ്കരി, കോര്‍പ്പറേഷനെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി എം.ഡി. ടോമിന്‍ തച്ചങ്കരി. തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയില്‍ നടക്കില്ലെന്ന് തച്ചങ്കരി വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ മുപ്പത് ശതമാനത്തോളം പേര്‍ ഈ പണിക്ക് കൊള്ളാത്തവരാണെന്നും, അവര്‍ വെറുതെ അഭ്യാസം കാട്ടി നടക്കുകയാണെന്നും, അത്തരത്തിലുള്ള മടിയന്‍മാര്‍ക്കുള്ള സ്ഥാപനമല്ല കെഎസ്ആര്‍ടിസിയെന്നും, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് സത്യസന്ധമായി ജോലി ചെയ്താല്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കും. അതിനുശേഷം ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം വിളിച്ച് അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ തനിക്ക് മക്കളെപ്പോലെയാണെന്നും തച്ചങ്കരി പറഞ്ഞു. താന്‍ തൊഴിലാളികളുടെ പിതാവും, കെ.എസ്.ആര്‍.ടി.സി അവരുടെ മാതാവുമാണെന്നും അതിനാല്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്ന ജീവനക്കാര്‍ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്ന് ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ക്കായല്ല കെ.എസ്.ആര്‍.ടി.സി ഉണ്ടാക്കിയതെന്നും, യാത്രക്കാര്‍ക്കു വേണ്ടിയാണെന്നും, കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കണമെന്ന് ആരും തന്നോട് നിര്‍ദേശിച്ചിട്ടില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.
ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്, ലോകത്തുള്ള സകല ദുഖങ്ങളും അകറ്റുവാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല, അസുഖം ഉണ്ടെന്ന പേരില്‍ ഇവിടെ ലളിതമായ ഡ്യൂട്ടി ഇടുന്ന രീതി നിര്‍ത്തലാക്കിയെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക