Image

ഇരവികുളം ദേശീയോദ്യാനം തുറന്നു

Published on 27 April, 2018
ഇരവികുളം ദേശീയോദ്യാനം തുറന്നു

മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലം കണക്കിലെടുത്ത്‌ അടച്ചിച്ച ഇരവികുളം നാഷണല്‍ പാര്‍ക്ക്‌ സഞ്ചാരികള്‍ക്കായി തുറന്നു. രണ്ടുമാസത്തിനു ശേഷം തുറന്ന ഉദ്യാനത്തിലേക്ക്‌ ബുധനാഴ്‌ച്ച സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു.

ഇത്തവണ നൂറുകണക്കിന്‌ വരയാട്ടിന്‍കുട്ടികള്‍ പിറന്നിട്ടുണ്ടാവുമെന്നാണ്‌ വന്യജീവി വകുപ്പിന്റെ നിഗമനം. രണ്ടാഴ്‌ച്ചയ്‌ക്കകം കണക്കെടുപ്പ്‌ ആരംഭിക്കും.

വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ എല്ലാവര്‍ഷവും പ്രജനനകാലത്ത്‌ സന്ദര്‍ശകര്‍ക്ക്‌ വിലക്കേര്‍പ്പെടുത്താറുണ്ട്‌. ബുധനാഴ്‌ച്ച തുറന്ന ഉദ്യാനത്തിലേക്ക്‌ കയറാന്‍ പാസിനായി വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക