Image

വാരാപ്പുഴ കസ്റ്റഡി മരണം; പോലീസ് അന്വേഷിക്കുന്നതില്‍ നീതികരണമില്ലെന്നു കോടതി

Published on 27 April, 2018
വാരാപ്പുഴ കസ്റ്റഡി മരണം; പോലീസ് അന്വേഷിക്കുന്നതില്‍ നീതികരണമില്ലെന്നു കോടതി
വാരാപ്പുഴ കസ്റ്റഡി മരണക്കേസ് പോലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി. പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് രാജ്യത്തെ മറ്റ് കസ്റ്റഡി മരണക്കേസുകളുടെ അന്വേഷണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. കേസില്‍ നിലപാടറിയിക്കാന്‍ സി ബി ഐയോട് കോടതി ആവശ്യപ്പെട്ടു. കേസ് സി ബി ഐക്ക് വിടണമെന്ന മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്.കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക