Image

ആമസോണ്‍ അമേരിക്കയില്‍ നിന്ന് അന്താരാഷ്ട്ര ഷോപ്പിംഗ് സൗകര്യമൊരുക്കി

ജോര്‍ജ് ജോണ്‍ Published on 27 April, 2018
ആമസോണ്‍ അമേരിക്കയില്‍ നിന്ന് അന്താരാഷ്ട്ര ഷോപ്പിംഗ് സൗകര്യമൊരുക്കി
ഫ്രാങ്ക്ഫര്‍ട്ട്: ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് അമേരിക്കയില്‍നിന്ന് ഷോപ്പിങ്ങിനുള്ള സൗകര്യം ഒരുക്കി പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍. ആന്‍ഡ്രോയിഡിലും ഐ ഒഎസ് ലും ഈ ഫീച്ചര്‍ കൂട്ടിച്ചെര്‍ത്തു. ഇംഗ്ലീഷ്, സ്പാനിഷ്,ചൈനീസ്, ജര്‍മന്‍, ബ്രസീലിയന്‍, പോര്‍ട്ടുഗീസ് എന്നീ ഭാഷകളില്‍ ഓപ്പറേറ്റ് ചെയ്യാവുന്ന ഈ ഫീച്ചറില്‍ ലോകത്താകമാനമുള്ള 25 തരം കറന്‍സികള്‍ ഉപയോഗിക്കാം. 

താമസിയാതെ ഇന്ത്യയും അന്താരാഷ്ട്ര ഷോപ്പിംഗ് രാജ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. അതുപോലെ  കൂടുതല്‍ കറന്‍സികള്‍ കൂടി ഈ അന്തരാഷ്ട്ര ഷോപ്പിംങ്ങില്‍ ചേര്‍ക്കും. ഇറക്കുമതി ചുങ്കം ഉള്‍പ്പെടെയുള്ള വിലയാണ് ഈ അന്തരാഷ്ട്ര ഷോപ്പിംങ്ങില്‍ കാണിക്കുന്നത്. നാലര കോടിയിലധികം വരുന്ന സാധനങ്ങളുടെ വിശാലമായ നിര തന്നെയാണ് ഇങ്ങനെ ആമസോണ്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകുന്നത്.

ആമസോണ്‍ അമേരിക്കയില്‍ നിന്ന് അന്താരാഷ്ട്ര ഷോപ്പിംഗ് സൗകര്യമൊരുക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക