Image

വഡോദരയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഒമ്പതുകാരിയെ ബലാത്സംഗം ചെയ്‌തു

Published on 27 April, 2018
വഡോദരയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഒമ്പതുകാരിയെ ബലാത്സംഗം ചെയ്‌തു

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഒമ്പതുകാരിയെ ക്ലീനര്‍ ബലാത്സംഗം ചെയ്‌തു. വഡോദരയിലെ ചോട്ടാ ഉഡേപൂര്‍ ജില്ലയില്‍ ബുധനാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. സംഭവത്തില്‍ വഡോദര സ്വദേശിയായ വിഷ്‌ണു കോലിയെ  അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌.

തന്റെ വീട്ടുകാരോടൊപ്പമാണ്‌ സ്ലീപ്പര്‍ കോച്ച്‌ ബസില്‍ പെണ്‍കുട്ടി യാത്ര ചെയ്‌തിരുന്നത്‌. ബിന്തോള്‍ ഗ്രാമത്തില്‍ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവര്‍. വീട്ടുകാര്‍ ഉറങ്ങിപോയ സമയത്താണ്‌ ക്ലീനര്‍ തന്റെ കാബിനടുത്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌. വാതിലില്‍ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ട്‌ ഉണര്‍ന്ന വീട്ടുകാര്‍ ക്ലീനറുടെ കാബിനുള്ളില്‍ പെണ്‍കുട്ടി നിലവിളിക്കുന്നതാണ്‌ കണ്ടത്‌. െ്രെഡവര്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ക്ലീനര്‍ ഇരുട്ടിലൂടെ ഓടിരക്ഷപ്പെട്ടു.

കാബിനടുത്തിരുന്ന തന്നെ ക്ലീനര്‍ വാതിലടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നെന്നും സഹായത്തിനായി താന്‍ കരഞ്ഞെങ്കിലും ബസ്‌ ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ ആരും ശബ്ദം കേട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക