Image

കുട്ടികളെ പ്രാര്‍ഥിപ്പിക്കാന്‍ പഠിപ്പിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 27 April, 2018
കുട്ടികളെ പ്രാര്‍ഥിപ്പിക്കാന്‍ പഠിപ്പിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുട്ടികളെ പ്രാര്‍ഥിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ ലിബറേഷന്‍ ദിനത്തോട് (ഏപ്രില്‍ 25) അനുബന്ധിച്ച് വത്തിക്കാന്‍ സ്‌ക്വയറില്‍ ഒഴുകിയെത്തിയ നാനാജാതി മതസ്ഥര്‍ക്കു മാര്‍പാപ്പാ നല്‍കിയ സന്ദേശത്തിലാണ് പ്രാര്‍ഥനയുടെ ആവശ്യകതയെപ്പറ്റി പാപ്പാ കുട്ടികളെ ഓര്‍മപ്പെടുത്തിയത്. ബുധനാഴ്ചത്തെ സാധാരണ ജനറല്‍ ഓഡിയന്‍സില്‍ നിന്നും വ്യത്യസ്തമായി അസാധാരണ സന്ദര്‍ശകരാണ് ഇന്നുണ്ടായത്.

മാമ്മോദീസ സ്വീകരിച്ചു, പുതുജീവന്‍ നല്‍കിയ കത്തോലിക്ക സഭയില്‍ അംഗമായി ക്രിസ്തുവിനോടു ചേര്‍ന്നു നില്‍ക്കുന്ന ഓരോരുത്തരും തങ്ങളുടെ കര്‍ത്തവ്യം മറക്കരുതെന്നും പാപ്പാ ഓര്‍മിപ്പിച്ചു. ദേവാലയത്തില്‍ എത്തുന്‌പോള്‍ എനിക്കുവേണ്ടി മാത്രം എന്ന ചിന്തകള്‍ മാറ്റിവച്ചു മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി പ്രാര്‍ഥിക്കണമെന്നും ഞാന്‍ എന്ന ഭാവം ഇല്ലാത്തതാക്കി ക്രിസ്തീയത സ്വന്തമാക്കി ഉള്‍കൊള്ളണമെന്നും നവമാധ്യമ സംസ്‌കാരം ലോകത്തില്‍ അത്ഭുതാവഹമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്‌പോള്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തില്‍ തന്നെ പ്രാര്‍ഥിപ്പിക്കാന്‍ പരിശീലനം നല്‍കാന്‍ നാം ഓരോരുത്തരും തയാറാവണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുജനസന്പര്‍ക്ക പരിപാടി മധ്യേ നല്‍കിയ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

ഇത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. െ്രെകസ്തവ വിശ്വാസം വരും തലമുറയിലേക്കു കൈമാറ്റം ചൈയ്യപ്പെടാന്‍ ഇത് ആവശ്യമാണെന്നും മാര്‍പാപ്പ എല്ലാവരേയും ഓര്‍മപ്പെടുത്തി. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക