Image

യൂറോപ്പില്‍ വാട്‌സ്ആപ്പ് ഉപയോഗം: മിനിമം പ്രായപരിധി ഉയര്‍ത്തുന്നു

Published on 27 April, 2018
യൂറോപ്പില്‍ വാട്‌സ്ആപ്പ് ഉപയോഗം: മിനിമം പ്രായപരിധി ഉയര്‍ത്തുന്നു

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 16 വയസായി ഉയര്‍ത്തുന്നു. നിലവില്‍ ഇതു 13 വയസാണ്. ഡേറ്റ െ്രെപവസി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മേയ് 25 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ഏഉജഞ) നിയമത്തിന്റെ പരിധിയിലാകും.

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. ഫെയ്‌സ്ബുക്ക് നേരിടുന്ന ഡേറ്റ മോഷണ ആരോപണങ്ങള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളില്‍ ചിലത് വാട്‌സ്ആപ്പിനുകൂടി ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്കു പ്രായപരിധി ഏര്‍പ്പെടുത്തിയാലും ഇതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. നിലവില്‍ യുകെയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ളവരില്‍ മൂന്നിലൊന്നു പേരും വാസ്ആപ്പില്‍ സജീവമാണ്. ഫെയ്‌സ്ബുക്കിനും സ്‌നാപ്പ്ചാറ്റിനും ഇന്‍സ്റ്റഗ്രാമിനും യുട്യൂബിനും ശേഷം ബ്രിട്ടീഷ് കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള സമൂഹ മാധ്യമമാണ് വാട്‌സ്ആപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക