Image

ഗില്‍മേരി ജോര്‍ജ്‌ വാലിഡിക്‌ടോറിയന്‍

Published on 30 June, 2011
ഗില്‍മേരി ജോര്‍ജ്‌ വാലിഡിക്‌ടോറിയന്‍
ന്യൂയോര്‍ക്ക്‌: പഠനരംഗത്തും പാഠ്യേതര രംഗത്തും ഒരേപോലെ തിളങ്ങിയ ഗില്‍മേരി ജോര്‍ജ്‌ ക്വീന്‍സിലെ റോക്ക്‌ വേ പാര്‍ക്കിലുള്ള ബീച്ച്‌ ചാനല്‍ ഹൈസ്‌കൂളില്‍ നിന്നും വാലിഡിക്‌ടോറിയനായി ഗ്രാഡ്വേറ്റ്‌ ചെയ്‌തു.

ഒട്ടേറെ ഏഷ്യക്കാര്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ഒന്നാമതെത്തിയത്‌ ഈ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. നാഷണല്‍ ഓണര്‍ സൊസൈറ്റി അംഗം, എക്‌സ്‌കാലിബര്‍ അംഗം, സ്‌കൂള്‍ ഗവണ്‍മെന്റ്‌ പ്രസിഡന്റ്‌ എന്നിവയ്‌ക്കുപുറമെ സ്‌മോള്‍ ലേണിംഗ്‌ കമ്യൂണിറ്റി പ്രസിഡന്റ്‌ എസ്‌.എല്‍.ടി അംഗം, ഇയര്‍ബുക്ക്‌ കമ്മിറ്റി എഡിറ്റോറിയല്‍ സ്റ്റാഫ്‌ അംഗം, ബ്ലഡ്‌ ഡ്രൈവ്‌ കമ്മിറ്റി അംഗം എന്നിങ്ങനെ നിരവധി മേഖലകളില്‍ ഗില്‍മേരി മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചു. മാത്ത്‌ ടീമില്‍ അംഗമായ ഗില്‍മേരി സല്‍സ ഡാന്‍സിംഗിലും മുന്‍നിരയില്‍തന്നെ.

സെന്റ്‌ കാമില്ലസ്‌ ചര്‍ച്ചിലെ വേദപാഠ അധ്യാപികകൂടിയായ ഗില്‍മേരി സ്റ്റോണി ബ്രൂക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരും. ഡോക്‌ടറാകുകയാണ്‌ ലക്ഷ്യമിടുന്നത്‌.

തൊടുപുഴ മടക്കത്താനം വാഴയില്‍ ജോര്‍ജ്‌ വര്‍ഗീസിന്റേയും, ലൂസിയുടേയും പുത്രിയാണ്‌.
ഗില്‍മേരി ജോര്‍ജ്‌ വാലിഡിക്‌ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക