Image

ഇരുപത്തിരണ്ടുകാരന്‍ ശുഭം ഗോയല്‍ ഗവര്‍ണറായി മല്‍സരിക്കുന്നു

Published on 27 April, 2018
ഇരുപത്തിരണ്ടുകാരന്‍ ശുഭം ഗോയല്‍ ഗവര്‍ണറായി മല്‍സരിക്കുന്നു
വയസ് 22 ഉള്ളുവെങ്കിലും ശുഭം ഗോയലിനു കാലിഫോര്‍ണിയ ഗവര്‍ണറാകണം. അടുത്തയിടക്ക് ഗ്രാഡ്വേറ്റ് ചെയ്തഗോയല്‍ ഫെബ്രുവരി 21-നു പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

വളരെ സീരിയസ് ആയ സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന കവറേജ് തന്നെഇന്ത്യ എബ്രോഡ്, ഇന്ത്യാ വെസ്റ്റ് എന്നീ പത്രങ്ങള്‍ ഗോയലിനു നല്‍കുകയും ചെയ്തു.

ഒരു പറ്റം സ്ഥാനാര്‍ഥികള്‍ സജീവമായി രംഗത്തുള്ളപ്പോഴാണു ഗോയലിന്റെ രംഗപ്രവേശം. ലഫ്.ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം, സ്റ്റേറ്റ് ട്രഷറര്‍ ജോണ്‍ ചിയാംഗ്, മുന്‍ ലോസാഞ്ചലസ് മേയര്‍ അന്റോണിയോ വില്ലരൈഗൊസ, അസംബ്ലിമാന്‍ ട്രേവിസ് അല്ലന്‍ എന്നിങ്ങനെ നീീളുന്നു പട്ടിക.

മല്‍സരിക്കാന്‍ പ്രശസ്തിയോ പണമോ ഒന്നും പ്രശ്‌നമല്ലെന്നും ഉറച്ച വിശ്വാസവും ധൈര്യവുമാണു പ്രധാനമെന്നു ഗോയല്‍ പറയുന്നു.

കാലിഫോര്‍ണിയയെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന്താണു ആത്യന്തിക ലക്ഷ്യം. ജനങ്ങളുമായി ബന്ധമില്ലാത്ത ഒരു പറ്റം ബ്യൂറോക്രാറ്റുകളാണു സ്റ്റേറ്റിനെ നിയന്ത്രിക്കുന്നത്. അവരുടെ പ്രവര്‍ത്തനം എല്ലാവരെയും ദോഷമായി ബാധിക്കുന്നത് അവസാനിക്കണം. അതിനുള്ള മാറ്റമാണു തന്റെ ലക്ഷ്യം.

ജയിക്കാന്‍ അത്ര എളുപ്പമല്ലെന്നു സമ്മതിക്കുന്ന ഗോയല്‍ സാമ്പത്തിക തകര്‍ച്ച സംബ്ന്ധിച്ചും ഹ്‌സിംഗ് സംബന്ധിച്ചുമുള്ള തന്റെ നിലപാടുകള്‍ ഉറെക്കെ പറയാന്‍ ഇത് വേദിയാകുമെന്നു കരുതുന്നു. ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളും ജനശ്രദ്ധയില്‍ കൊണ്ടു വരും.

ഗവര്‍ണര്‍ സ്ഥാനത്തിനു നിയമ നിര്‍മ്മാണത്തിനുജ്ം മറ്റും വലിയ സ്വധീനമൂള്ളതു കൊണ്ടാണു ഗവര്‍ണറായി മല്‍സരിക്കാന്‍ തീരുമാനിച്ചത്. യൂണിവേഴ്‌സിറ്റി ഭരിക്കുന്ന റീജന്റ്‌സിനെ നിയമിക്കുന്നതും ഗവര്‍ണറാണ്. എന്നാല്‍ അതു മാറ്റണമെന്നാണു ഗോയലിന്റെ പക്ഷം. 

യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രസിഡന്റ് ജാനറ്റ് നപ്പോളിറ്റനോ വിദ്യാര്‍ഥികളെ അറിയിക്കാതെ 175 മില്യന്‍ ഡോളര്‍ ഓളിപ്പിച്ചുവെന്നും ഗോയല്‍ പറയുന്നു. റീജന്റ്‌സ് ബോര്‍ഡ് പണം ദുരുപയോഗം ചെയ്യുന്നു. അഴിമതിയും ഉണ്ട്. ഇതൊക്കെ തടയും.

ഹ്‌സിംഗ് പ്രശ്‌നം ഇല്ലാതാക്കുക, ടാക്‌സ് ഇളവ് നല്‍കുക, പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്കു സോഷ്യല്‍ മീഡിയ നിരോധിക്കുക എന്നിങ്ങനെ പോകുന്നു പ്രകടന പത്രിക.
എന്തായാലും പണമൊനും പിരിച്ചിട്ടില്ല.

ഒരു വിര്‍ച്വല്‍ റിയാലിറ്റി കമ്പനിയില്‍ മാനേജരാണ്.
മിഷിഗണ്‍, കണക്ടിക്കട്ട് എന്നിവിടങ്ങളിലും ഇന്ത്യാക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കു ഒരു കൈ നോക്കുന്നുണ്ടെന്നത് മറക്കേണ്ടതില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക