Image

നളിനി നെറ്റോയ്‌ക്കെതിരെയുള്ള കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ കോടതി നിര്‍ദേശം; ഉമ്മന്‍ചാണ്ടി, ചെന്നിത്തല, സെന്‍കുമാര്‍ എന്നിവര്‍ ഹാജരാകണം

Published on 27 April, 2018
നളിനി നെറ്റോയ്‌ക്കെതിരെയുള്ള കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ കോടതി നിര്‍ദേശം; ഉമ്മന്‍ചാണ്ടി, ചെന്നിത്തല, സെന്‍കുമാര്‍ എന്നിവര്‍ ഹാജരാകണം
മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സാക്ഷിമൊഴി നല്‍കാന്‍ കോടതി നിര്‍ദേശം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ എന്നിവര്‍ സാക്ഷിമൊഴി നല്‍കാന്‍ ഹാജരാകണമെന്നു ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
സെന്‍കുമാറിനെതിരായ കേസുകള്‍ നടത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവാക്കിയ തുകയുടെ നഷ്ടത്തിന് ഉത്തരവാദി നളിനി നെറ്റോ ആണെന്നു പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു. സാക്ഷികളുടെ മൊഴി പകര്‍പ്പു വേണമെന്ന ആവശ്യവുമായി കോടതിയില്‍ നളിനി നെറ്റോ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഈ ആവശ്യത്തില്‍ അടുത്ത മാസം 25നു കേസ് പരിഗണിക്കുമ്പോള്‍ വാദം കേള്‍ക്കാമെന്നു കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക