ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്‍ഡ്
കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ നോര്‍ത്ത്
ഹെംപ്സ്റ്റഡ് ഇന്‍ഡ്യന്‍ മലയാളി അസോസിയേഷന്റെ ( നഹിമ ) പ്രവര്‍ത്തനങ്ങളുടെ
ഔദ്യോഗിക ഉത്ഖാടനം, ഏപ്രില്‍ 28 നു,ശനിയാഴ്ച 4:30 പി.എം നു ന്യൂഹൈഡ്
പാര്‍ക്കിലുള്ള ക്ലിന്റണ് ജി.മാര്ട്ടിന് പാര്‍ക്കില്‍ (ക്ലിന്റണ് ജി
മാര്ട്ടിന് പാര്‍ക്ക് , 1601 മാര്‍ക്കസ് അവന്യൂ , ന്യൂ ഹൈഡ് പാര്‍ക്ക് ,
ന്യൂ യോര്‍ക്ക് 11040) വച്ചു നടക്കും.
അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഥമ ലീഡേഴ്സ്
പങ്കെടുക്കുന്ന സമ്മേളനത്തില്‍ , അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ ടോം സ്വാസി,
നാസു കൗണ്ടി എക്സിക്യൂട്ടീവ് ലോറ കുറൈന്‍, നാസു കൗണ്ടി പോലീസ് കമ്മീഷണര്‍
പാട്രിക് റെയ്ഡര്‍ , നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൌണ്‍ സൂപ്പര്‍വൈസര്‍ ജൂഡി
ബോസ് വേര്‍ത്തു , ന്യൂയോര്‍ക്ക് സെനറ്റര്‍ എലൈന്‍ ഫിലിപ്പ് എന്നീ
പ്രമുഖരും ,വിവിധ സാംസ്കസ്രിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും
.അമേരിക്കന്‍ രാഷ്ട്രീയത്തില്‍ യുവതലമുറയുടെ പങ്ക് എന്ന വിഷയം ആസ്പദമാക്കി
അറ്റോര്‍ണി ജെറി വട്ടമല പ്രബന്ധം അവതരിപ്പിക്കും .ന്യൂയോര്‍ക്കിലെ പ്രഥമ
ഡാന്‍സ് ഗ്രൂപ്പ് , നൂപുര ക്ലാസിക്കല്‍ ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പിന്റെ
ഡാന്‍സ് പ്രോഗ്രാമും,പുതു തലമുറയില്‍പെട്ട പ്രൊഫെഷണല്‍ കലാ
സ്നേഹിതരുടെ കലാവിരുന്നും സമ്മേളനത്തിന് മാറ്റുകൂട്ടും. അസോസിയേഷന്
ചെയര്മാന് കളത്തില്‍ വറുഗീസ് ,പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ്,സെക്രട്ടറി
ആഷ്ലി എബ്രഹാം , ട്രെഷറര്‍ ഫിലിപ്പ് ജോസഫ് (ഷാജി)എന്നിവര്‍ അടങ്ങുന്ന 21
അംഗ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതിര്ത്വം നല്കുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നമ്മുടെ സ്വാധീനം, നോര്‍ത്ത് ഹെംപ്സ്റ്റഡ്
മലയാളി സമൂഹത്തിന്റെ ഒത്തൊരുമ എന്നിവ വിളിച്ചോതുന്ന ഈ പ്രൗഢ ഗംഭീര
സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹിര്ത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി
ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല
, പങ്കെടുക്കുന്ന എല്ലാവര്ക്കും ഡിന്നര്‍ ക്രമീകരിച്ചിട്ടുണ്ടെന്നും
ഭാരവാഹികള്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : കളത്തില്‍ വറുഗീസ്
(ചെയര്മാന്) 516 984 6591 ഡിന്‍സില്‍ ജോര്‍ജ് (പ്രസിഡന്റ്) 516 637
4969. ആഷ്ലി എബ്രഹാം (സെക്രട്ടറി) ?516 9743665, ഫിലിപ്പ് ജോസഫ് (ഷാജി)
(ട്രെഷറര്‍) 917 378 3434.
കളത്തില്‍ വര്‍ഗീസ് അറിയിച്ചതാണിത്.