Image

യു.പി ദേശീയപാതയില്‍ കാര്‍ കൊള്ള; നവവധു വെടിയേറ്റ്‌ മരിച്ചു

Published on 28 April, 2018
യു.പി ദേശീയപാതയില്‍ കാര്‍ കൊള്ള; നവവധു വെടിയേറ്റ്‌ മരിച്ചു


ന്യൂഡല്‍ഹി: യു.പിയില്‍ ദേശീയപാത 58ല്‍ കാര്‍ തടഞ്ഞ്‌ മോഷണം. മോഷ്‌ടാക്കളുടെ വെടിയേറ്റ്‌നവവധു മരിച്ചു. മാതുര്‍ ഗ്രാമത്തിനടുത്ത്‌വെച്ച്‌ഹൈവേയിലുടെ സഞ്ചരിക്കുകയായിരുന്നു വിവാഹസംഘം സഞ്ചരിച്ച വാഹനം തടഞ്ഞ്‌ നിര്‍ത്തിയാണ്‌ കൊള്ള നടത്തിയത്‌. യു.പിയിലുടെ കടന്നുപോകുന്ന ദേശീയപാതകളിലെ രാത്രി യാത്ര സുരക്ഷിതമല്ലെന്ന്‌ തെളിയിക്കുന്നതാണ്‌സംഭവം.

മുസാഫര്‍നഗര്‍ സ്വദേശിയായ ഷജീബും വധു ഫര്‍ഹാനും കുടുംബാംഗങ്ങളുമാണ്‌ കാറിലുണ്ടായിരുന്നത്‌. പാര്‍ഥാപുരില്‍ നിന്ന്‌ ഭക്ഷണം കഴിച്ച്‌ യാത്ര തുടര്‍ന്ന ഇവരെ ഒരു സംഘം കാറില്‍ പിന്തുടരുകയായിരുന്നു. മാതുര്‍ ഗ്രാമത്തിന്‌സമീപത്ത്‌ വെച്ച്‌ ഒരു ഇവരെ തടയകയും ആഭരണങ്ങളും പണവും നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, ഇതിന്‌?വിസമ്മതിച്ച ഫര്‍ഹാനെ സംഘാംഗങ്ങളിലൊരാള്‍ വെടിവെക്കുകയായിരുന്നു.

ഷജീബി?െന്‍റ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ഫര്‍ഹാനെ 29 കിലോ മീറ്റര്‍ അ?കലെയുള്ള മെഡിക്കല്‍ കോളജില്‍ പ്രവശേിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മോഷ്‌ടാക്കാളെ തിരിച്ചറിയാനായി യു.പിയിലെ ടോള്‍ ബൂത്തുകളുടെയും പെട്രോള്‍ പമ്‌ബുകളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന്‌പൊലീസ്‌അറിയിച്ചു

 പുതിയ സംഭവത്തോടെ ഡല്‍ഹി-ഡെറാഡൂന്‍ ദേശീയപാത 58ലെ സുരക്ഷ സംബന്ധിച്ച്‌വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്‌. 2016 ജൂലൈയില്‍ യു.പിയിലെ ഹൈവേയില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അമ്മയും ബലാല്‍സംഗത്തിന്‌ ഇരയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക