Image

തോമസ്‌ ചാണ്ടി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്‌

Published on 28 April, 2018
തോമസ്‌ ചാണ്ടി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ്‌



കൊച്ചി: പുതിയ എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡന്റായി മുന്‍ഗതാഗതമന്ത്രിയും എംഎല്‍എയുമായ തോമസ്‌ ചാണ്ടിയെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍്‌ട്ടി സംസ്ഥാന ജനറല്‍ ബോഡിയാണ്‌ വിഷയത്തില്‍്‌ തീരുമാനമെടുത്തത്‌.

ശശീന്ദ്രന്‍്‌ വിഭാഗത്തില്‍ നിന്നുള്ള നേതാവായ പി കെ രാജനാണ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം.നിലവില്‍്‌ പീതാംബരന്‍്‌ മാസ്റ്ററാണ്‌ എന്‍്‌ സി പി പ്രസിഡന്റ്‌ സ്ഥാനം വഹിക്കുന്നത്‌.സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ വലിയ തര്‍്‌ക്കമായിരുന്നു പാര്‍്‌ട്ടിയില്‍്‌ നിലനിന്നിരുന്നതെങ്കിലും പിന്നീട്‌ ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍്‌ന്നുണ്ടായ സമവായ ശ്രമത്തിലാണ്‌ ഇപ്പോള്‍ പാര്‍്‌ട്ടി പ്രസിഡന്റിനെയും വൈസ്‌ പ്രസിഡന്റിനെയും തിരഞ്ഞെടുത്തിരിക്കുന്നത്‌.

ഫോണ്‍കെണി വിവാദത്തെ തുടര്‍്‌ന്ന്‌ എ കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍്‌ന്നാണ്‌ ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്‌. പിന്നീട്‌ കായല്‍്‌ കയ്യേറ്റ വിവാദത്തെ തുടര്‍്‌ന്ന്‌ ഇദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചിറങ്ങുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക