Image

ജന്മഭൂമി സിനിമ അവാര്‍ഡ്; തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച സിനിമ, മഹേഷ് നാരായണന്‍ സംവിധായകന്‍, സുരാജ് വെഞ്ഞാറുമൂട് നടന്‍, പാര്‍വതി നടി

Published on 28 April, 2018
ജന്മഭൂമി സിനിമ അവാര്‍ഡ്; തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച സിനിമ, മഹേഷ് നാരായണന്‍ സംവിധായകന്‍, സുരാജ് വെഞ്ഞാറുമൂട് നടന്‍, പാര്‍വതി നടി
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്  സന്ദീപ് സേനന്‍, അനീഷ് എം തോമസ് ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. മഹേഷ് നാരായണ (ടേക്ക് ഓഫ്)നാണ് മികച്ച സംവിധായകന്‍. മികച്ച നടനായി സുരാജ് വെഞ്ഞാറുമൂടും (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)നടിയായി പാര്‍വതി (ടേക്ക് ഓഫ്)യും തെരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച  രാമലീലയാണ്  ജനപ്രിയ സിനിമ. അതിന്റെ സംവിധായകന്‍ അരുണ്‍ ഗോപി  ജനപ്രിയ സംവിധായകനും.
         
സഹ നടന്‍: സിദ്ദിഖ്  വിവിധ സിനിമകള്‍),സഹ നടി: രാധിക (രാമലീല),ഗാനരചയിതാവ്:  ജയഗീത (കിളിവാതിലിന്‍ ചാരെ നീ.... പുള്ളിക്കാരന്‍ സാറ),സംഗീതസംവിധായകന്‍ : ബിജി ബാല്‍ (രാമന്റെ ഏദന്‍ തോട്ടം, ഒരു സിനിമക്കാരന്‍,),ഗായകന്‍: ഷഹബാസ് അമന്‍ (മിഴിയില്‍ നിന്ന് മിഴിയിലേക്ക്........മായാനദി),ഗായിക:    ഗൗരി ലക്ഷ്മി (ആരോ നെഞ്ചിന്‍..........ഗോദ),ക്യാമറ: സനു ജോണ്‍ വര്‍ഗീസ് (ടേക്ക് ഓഫ്്), ബാലതാരം: അമല്‍ ഷാ,  ഗോവിന്ദ് വി പൈ (പറവ),തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും),കലാസംവിധാനം:സന്തോഷ് രാമന്‍ (ടേക്ക് ഓഫ്),എഡിറ്റര്‍: അഭിലാഷ് ബാലചന്ദ്രന്‍ ,മഹേഷ് നാരായണന്‍(ടേക്ക് ഓഫ്),ശബ്ദലേഖനം: രംഗനാഥ് വി രവി ( വില്ലന്‍, ഗ്രേറ്റ് ഫാദര്‍) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍
സിനിമ രംഗത്തെ സമഗ്രസംഭാവനയ്്കുള്ള പ്രത്യേക പുരസക്കാരം ശ്രീകുമാരന്‍ തമ്പിക്ക് നല്‍കും.

 പ്രിയദര്‍ശന്‍ (ചെയര്‍മാന്‍). മേനക സുരേഷ്‌കുമാര്‍, ചിപ്പി രഞ്ചിത്ത്, ടി ജയചന്ദ്രന്‍, പി ശ്രീകുമാര്‍( കണ്‍വീനര്‍) എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.പത്രസമ്മേളനത്തില്‍ സുരേഷ്‌കുമാര്‍, ടി ജയചന്ദ്രന്‍, വിജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക