Image

സിവില്‍ സര്‍വീസ് സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അച്ഛനാണ് . അതുകൊണ്ട് വിജയം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു, ശിഖ സുരേന്ദ്രന്‍

Published on 28 April, 2018
സിവില്‍ സര്‍വീസ് സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അച്ഛനാണ് . അതുകൊണ്ട് വിജയം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു, ശിഖ സുരേന്ദ്രന്‍
സിവില്‍ സര്‍വീസ് പരീക്ഷയിലെ 16ാം റാങ്കിന്റെ തിളക്കം അച്ഛന് സമര്‍പ്പിച്ച് ശിഖ സുരേന്ദ്രന്‍. 'സിവില്‍ സര്‍വീസ് എന്ന സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അച്ഛനാണ് . അതുകൊണ്ട് വിജയം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു. അമ്മയും സഹോദരിയും നല്‍കിയ മാനസികപിന്തുണയും വിലപ്പെട്ടതാണ്'. ശിഖ പറഞ്ഞു.

കോലഞ്ചേരിക്കു സമീപം വടയമ്പാടി ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയുടെ സിവില്‍ സര്‍വീസ് നേട്ടം നാടിന് ഉത്സവമായി.കോതമംഗലം എംഎ കോളേജില്‍നിന്ന് ബി ടെക് (സിവില്‍) വിജയിച്ച ശേഷമാണ് ശിഖ സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. 2015ല്‍ ആദ്യശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തുടര്‍ന്ന് ഡല്‍ഹി സങ്കല്‍പ്പ്ഭവനില്‍ പരിശീലനം നേടിയശേഷമുള്ള ശ്രമത്തിലാണ് വിജയം കണ്ടത്. മലയാളമാണ് മുഖ്യവിഷയമായി തെരഞ്ഞെടുത്തത്. ഇത്തവണ വിജയിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്രയും ഉയര്‍ന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശിഖ പറഞ്ഞു. സംഗീതം, വായന, കഥാരചന, കവിതാരചന എന്നിവയാണ് ശിഖയുടെ വിനോദങ്ങള്‍. മലയാളസാഹിത്യം ഇഷ്ടപ്പെടുന്ന ശിഖ തന്റെ നേട്ടത്തില്‍ സ്‌കൂള്‍തലംമുതലുള്ള മലയാളം അധ്യാപകര്‍ക്കും നന്ദി പറയുന്നു.

ശിഖയുടെ അച്ഛന്‍ കാവനാക്കുടിയില്‍ കെ കെ സുരേന്ദ്രന്‍ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അസുഖംമൂലം ഇപ്പോള്‍ ജോലിക്കു പോകുന്നില്ല. അമ്മ സിലോ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരിയാണ്. സഹോദരി നിവ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക