Image

നൈറ്റ് ശ്യാമളനു ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കുന്നു

Published on 28 April, 2018
നൈറ്റ് ശ്യാമളനു ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കുന്നു
ഫിലഡല്ഫിയ: പ്രസിദ്ധ സംവിധായകന്‍ മനോജ് നൈറ്റ് ശ്യാമളന് ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്കി ആദരിക്കും.

ജൂണ്‍ 15-നു ഫിലഡല്ഫിയയിലെ സിറ്റിസന്‍സ് ബാങ്ക് പാര്‍ക്കില്‍ നടക്കുന്ന ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ ശ്യാമളന്‍ പ്രസംഗിക്കും

മലയാളിയായ ശ്യാമളന്‍ ഇരുപതു വര്‍ഷം മുന്‍പ്ആദ്യമായി സംവിധാനം ചെയ്ത ദി സിക്‌സ്ത് സെന്‍സ് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ആറാമത്തെ സിനിമയായിരുന്നു. 6 ഓസ്‌കര്‍ നോമിനേഷനുകളും അത് നേടി.അതിനു ശേഷം അണ്‍ബ്രേക്കബിള്‍, സൈന്‍സ്, ദി വില്ലേജ്, ദി ഹാപ്പനിംഗ്, സ്പ്ലിറ്റ് തുടങ്ങിയ സിനിമകള്‍ എഴുതി സംവിധാനം ചെയ്തു. ഇവയെല്ലാം കൂടി മൂന്നു ബില്യന്‍ ഡോളര്‍ കളക്ഷന്‍ നേടി. എന്നാല്‍ 2006-ല്‍ ഇറങ്ങിയ ലേഡി ഇന്‍ വാട്ടര്‍ വലിയ പരാജയമായിരുന്നു. 2008-ലെ ദി ഹാപ്പനിംഗിനു ശേഷം വന്വിജയം അകന്നു നിന്നു.

1993-ലെപ്രേയിംഗ് വിത് ആങ്കര്‍ ആണു ആദ്യ ചിത്രം. അതിനു ശേഷം വൈഡ് എവേക്ക് എന്ന ചിത്രം സംവിധാനം ചെയ്തു. മൂന്നാമത്തെ ചിത്രമാണു സിക്‌സ്ത് സെന്‍സ്.

ടിവി സീരീസ് വേവേര്‍ഡ് പൈന്‍സും അദ്ധേഹത്തിന്റെ സ്രുഷ്ടിയാണ്. ഇപ്പോള്‍ ആപ്പിള്‍ റ്റിവിക്കു വേണ്ടി ഒരു സീരീസ്സിന്റെ പണിപ്പുരയില്‍

കേരളത്തിലെ മാഹിയില്‍ (പോണ്ടിച്ചേരി)ജനിച്ചുവെങ്കിലും ഫിലഡല്ഫിയയില്‍ വളര്‍ന്ന ശ്യാമളന്‍ പത്താം വയസു മുതല്‍ സാധരണ ക്യാമറയുമായി ചലച്ചിത്ര രംഗത്തു വന്നതാണ്. ഹോളിവുഡിലെ ലെജെന്‍ഡുകളില്‍ ഒരാള്‍ എന്നു ന്യു യോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്ന അദ്ധേഹം അനുകരണമല്ലാത്ത ഒറിജിനല്‍ സിനിമകള്‍ എടുക്കുന്ന സംവിധായകനാണ്.

ശ്യാമളന്റെ ജീവിത കഥ വിദ്യാര്‍ഥികള്‍ക്കു പ്രചോദനമാണെനു യൂണിവേഴ്‌സിറ്റി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വ്യക്തിപരവും പ്രൊഫഷണലുമായ യാത്ര ഏവരെയും അമ്പരപ്പിക്കുന്നു.

ഫിലഡല്ഫിയയുടെ പ്രാന്ത പ്രദേശത്താണു ശ്യാമളനും ഭാര്യ ഭാവനയും രണ്ട് കുട്ടികളും താമസിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക