Image

ബ്രിട്ടനിലെ നവജാത രാജകുമാരന് പേരിട്ടു 'ലൂയിസ് '

Published on 28 April, 2018
ബ്രിട്ടനിലെ നവജാത രാജകുമാരന് പേരിട്ടു 'ലൂയിസ് '

ലണ്ടന്‍: ബ്രിട്ടന്‍ രാജകുടുംബത്തിലെ ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് എഡിന്‍ബറോ എന്ന ഔദ്യോഗിക വിശേഷണത്തില്‍ അറിയപ്പെടുന്ന വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിക്കും പിറന്ന ആണ്‍ കുട്ടിക്ക് 'ലൂയീസ് അര്‍തൂര്‍ ചാള്‍സ്' അഥവാ 'കേംബ്രിഡ്ജ് രാജകുമാരന്‍ ലൂയീസ്' എന്നു പേരിട്ടു.

1979 ല്‍ ഐആര്‍എ മത്സ്യബന്ധന ബോട്ടില്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാള്‍സിന്റെ മുത്തച്ഛന്‍ മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ സ്മരണ നിലനിര്‍ത്താനാണ് ലൂയീസ് എന്നു നാമകരണം ചെയ്തത്. 

സെന്‍ട്രല്‍ ലണ്ടനിലെ പാഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയിലാണ് വില്യം,കെയ്റ്റ് ദന്പതികളുടെ മൂന്നാമത്തെ കുട്ടിയായി ലൂയീസ് പിറന്നത്. ബ്രിട്ടീഷ് സമയം തിങ്കളാഴ്ച രാവിലെ 11.01 നാണ് 3.8 കിലോ തൂക്കമുള്ള രാജകുമാരന്റെ ജനനം. 

വില്യം കേറ്റ് ദന്പതികള്‍ക്ക് ആദ്യത്തെ കുട്ടിയായ പ്രിന്‍സ് ജോര്‍ജ് 2013 ലും, രണ്ടാമത്തെ കുട്ടിയായി പ്രിന്‍സസ് ഷാര്‍ലറ്റ് 2015 ലുമാണ് ജനിച്ചത്.

കിരീടാവകാശത്തിലും ലൂയീസ് ഏറെ പിന്നിലാണ്. എലിസബത്ത് രാജ്ഞിക്കു ശേഷം ചാള്‍സ് രാജകുമാരനാണ് ബ്രിട്ടനില്‍ രാജാവാകുന്നത്. ചാള്‍സിന്റെ പിന്‍ഗാമിയായി വില്യം രാജകുമാരനും വില്യമിനു ശേഷം മൂത്തമകന്‍ ജോര്‍ജ് രാജകുമാരനുമാകും കിരീടാവകാശം ലഭിക്കുക. ജോര്‍ജിന്റെയും സഹോദരി ഷാര്‍ലറ്റിന്റെയും പിന്നിലായിരിക്കും ലൂയീസിന്റെ പിന്തുടര്‍ച്ചാധികാരവും സ്ഥാനവും. എലിസബത്ത് രാജ്ഞിയുടെ 92ാം ജന്മദിനാഘോഷം തീരുന്നതിനു മുന്‌പേതന്നെ കുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായി പിറന്ന ലൂയീസിന്റെ ജനനം കുടുംബത്തില്‍ അതിമധുരമായി.

ചാള്‍സ് ഡയാന ദന്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരന്റെ വിവാഹത്തിനായി കെന്‍സിംഗ്ടണ്‍ കൊട്ടാരം ഒരുങ്ങുന്നതിനിടയിലാണ് ലൂയീസിന്റെ ജനനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക