Image

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

Published on 28 April, 2018
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഉബൈദ് എടവണ്ണ (പ്രസിഡന്റ്), സുലൈമാന്‍ ഊരകം (ജനറല്‍ സെക്രട്ടറി), അഫ്താബ് റഹ്മാന് (ട്രഷറര്‍) എന്നിവരേയും ബഷീര്‍ പാങ്ങോട് (ചീഫ് കോഓര്‍ഡിനേറ്റര്‍), വി.ജെ. നസ്‌റുദീന്‍ (വൈസ് പ്രസിഡന്റ്), ഷെഫീഖ് കിനാലൂര്‍ (ജോയിന്റ് സെക്രട്ടറി), കണ്‍വീനര്‍മാര്‍ ഷംനാദ് കരുനാഗപ്പള്ളി (അക്കാദമിക് ആന്‍ഡ് കള്‍ച്ചറല്‍), നാസര്‍ കാരന്തൂര്‍ (ഇവന്റ്), ഷക്കീബ് കൊളക്കാടന്‍ (വെല്‍ഫെയര്‍), നജിം കൊച്ചുകലുങ്ക് , അഷ്‌റഫ് വേങ്ങാട്ട് (രക്ഷാധികാരി സമിതി), റഷീദ് ഖാസ്മി, അക്ബര്‍ വേങ്ങാട്ട്, ഗഫൂര്‍ മാവൂര്‍, ജലീല്‍ ആലപ്പുഴ, നൗഷാദ് കോര്‍മത്ത്, ഷംസുദ്ദീന്‍, കെ.സി.എം അബ്ദുള്ള (നിര്വാഹ സമിതി അംഗങ്ങള്‍) എന്നിവരേയും തെരഞ്ഞെടുത്തു. 

പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.സി.എം അബ്ദുള്ള വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. കണ്‍വീനര്‍മാരായ ബഷീര് പാങ്ങോട്, ഷക്കീബ് കൊളക്കാടന്‍, സുലൈമാന്‍ ഊരകം, വി.ജെ നസ്‌റുദ്ദീന്‍ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി. വൈസ് പ്രസിഡന്റ് അക്ബര് വേങ്ങാട്ട് നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിന് നൗഷാദ് കോര്‍മത്ത്, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ വരണാധികാരികളായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക