Image

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് വസ്ത്ര വിതരണം നടത്തി

Published on 28 April, 2018
ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് വസ്ത്ര വിതരണം നടത്തി

കുവൈത്ത്: ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് വനിതാവേദി ഇടുക്കി ജില്ലയില്‍ കാരുണ്യ നിധി എന്നപേരില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വസ്ത്ര വിതരണം നടത്തി. 

ഇടുക്കി ജില്ലയിലെ വിവിധ അനാഥാലയങ്ങളിലാണ് ഏഴു ലക്ഷത്തോളം വിലവരുന്ന വസ്ത്രങ്ങള്‍ വിതരണം ചെയ്ത്. 

തൊടുപുഴ മൈലക്കൊന്പ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോമില്‍ സംഘടിപ്പിച്ച പരിപാടി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബാര്‍, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കീരിക്കാട്, ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പ്രതിനിധീകരിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജി മാത്യു, ജിജോ ഏനാമറ്റി എന്നിവര്‍ സംബന്ധിച്ചു.

വസ്ത്ര വിതരണത്തിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തിയ മുന്‍ പ്രസിഡന്റ് ഷാജു പോളിനെയും വനിതാവേദി കണ്‍വീനര്‍ അല്‍ഫി ഷാജുവിനെയും വനിതാവേദി ചെയര്‍പേഴ്‌സണ്‍ ഷംല ബിജുവിനെയും വനിതാവേദിയെയും എസ്‌ക്യൂട്ടീവ് കമ്മിറ്റിയെയും പി.ജെ. ജോസഫ് അഭിനന്ദിച്ചു.

വസ്ത്രങ്ങള്‍ സംഭാവന നല്‍കിയ കുവൈറ്റ് ദസ്മാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും അത് നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കിയ അഭ്യൂദയകാംഷി ജോച്ചനും ഇടുക്കി അസോസിയേഷന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക