Image

ഡബ്ല്യുഎംസി ബഹറിന്‍ പ്രൊവിന്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണവും മേയ് ദിനാഘോഷവും മേയ് ഒന്നിന്

Published on 28 April, 2018
ഡബ്ല്യുഎംസി ബഹറിന്‍ പ്രൊവിന്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണവും മേയ് ദിനാഘോഷവും മേയ് ഒന്നിന്

മനാമ: പ്രമുഖ വ്യവസായ സംരംഭകനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും പ്രവാസി രത്‌ന അവാര്‍ഡ് ജേതാവുമായ പി.എ. ഇബ്രാഹിം ഹാജി ഗ്ലോബല്‍ ചെയര്‍മാനായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സിന്റെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും മേയ് ദിനാഘോഷവും മേയ് ഒന്നിനു (ചൊവ്വ) നടക്കും. രാവിലെ 10 മുതല്‍ 6 വരെ ഹമദ് ടൗണ്‍ സര്‍വാന്‍ ഫൈബര്‍ ഗ്ലാസ് ഫാക്ടറി ലേബര്‍ ക്യാന്പിലാണ് ചടങ്ങുകള്‍. 

സര്‍വാന്‍ ഫൈബര്‍ ഗ്ലാസ് ജനറല്‍ മാനേജര്‍ അജികുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഷെമിലി പി.ജോണ്‍ മേയ് ദിന സന്ദേശം നല്‍കും. പുതിയ ഭരണ സമിതി അംഗങ്ങള്‍ക്ക് മുന്‍ ചെയര്‍മാന്‍ ശ്രീധര്‍ തേറന്പില്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ബഹറിനിലെ കലാ സാഹിത്യ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 

കപ്പ ടിവി മോജോ ഗായകരടക്കം ബഹറിനിലെ കലാകാരന്‍മാരും തൊഴിലാളികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായിരിക്കും. 

ബാബു കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), ദീപക് മേനോന്‍ (പ്രസിഡന്റ്), ആനന്ദ് ജോസഫ് (സെക്രട്ടറി), ഷിബു വര്‍ഗീസ് (ട്രഷറര്‍), പ്രേംജിത്, സുധീര്‍ മേനോന്‍ (വൈസ് ചെയര്‍മാന്‍), ഫാത്തിമ കമ്മീസ് (വൈസ് ചെയര്‍മാന്‍), വിനോദ് ഡാനിയല്‍ (വൈസ്പ്രസിഡന്റ് അഡ്മിന്‍), വിനയചന്ദ്രന്‍ നായര്‍ (ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ്), എബി തോമസ് കണ്ണറയില്‍ (അസോസിയേറ്റ് സെക്രട്ടറി), കെ.എസ്. ബൈജു (കമ്മിറ്റി മെംബര്‍) 
എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങള്‍.

വിവരങ്ങള്‍ക്ക്: വിനു ബാലരാമപുരം 34055331, ദീപക് മേനോന്‍ 39897594.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക