Image

സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തന്നെ

Published on 29 April, 2018
സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തന്നെ
സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തന്നെ. ഇത് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയായി റെഡ്ഡിയെ തെരഞ്ഞെടുക്കുന്നത്. സാധാരണ രണ്ട് തവണയാണ് ഒരാള്‍ക്ക് സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ സാധിക്കുന്നത്. ഇതില്‍ ഇളവ് വരുത്തിയാണ് റെഡ്ഡിയെ വീണ്ടും നിയോഗിച്ചത്. കൊല്ലത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ് തീരുമാനം. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തിനേയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഗുരുദാസ് ദാസ് ഗുപ്ത ഒഴിഞ്ഞെങ്കിലും ആ സ്ഥാനത്തേക്ക് പുതുതായി ആരേയും തെരഞ്ഞെടുത്തിട്ടില്ല. 

ജെഎന്‍യു സമരനേതാവ് കനയ്യകുമാറിനെയും സിപിഐ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 125 അംഗ ദേശീയ കൗണ്‍സിലില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 15 പേരെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോളര്‍ കമ്മീഷന്‍ ചെയര്‍മാനായും തെരഞ്ഞെടുത്തിട്ടുണ്ട്.

എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍, പി. വസന്തം, കെ.പി. രാജേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരെയാണ് ദേശീയ കൗണ്‍സിലില്‍ പുതുതായി കേരളത്തില്‍നിന്ന് ഉള്‍പ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക