Image

ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും ഇനി വധശിക്ഷ; പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തുന്നു

Published on 29 April, 2018
ആണ്‍കുട്ടികളെ  പീഡിപ്പിക്കുന്നവര്‍ക്കും ഇനി വധശിക്ഷ; പോക്‌സോ നിയമത്തില്‍  ഭേദഗതി വരുത്തുന്നു


12 വയസുവരെയുള്ള പെണ്‍കുട്ടിയെയോ, ആണ്‍കുട്ടിയെയോ പീഡിപ്പിച്ചാലും ഇന്ത്യയില്‍ ഇനി വധശിക്ഷ. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കാനുള്ള പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തിയാണ്‌ പുതിയ നിയമം കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്നത്‌.

ഏപ്രില്‍ 22നാണ്‌ കേന്ദ്ര സര്‍ക്കാര്‍ പോക്‌സോ നിയമത്തില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്‌ ഒപ്പിട്ട്‌ നിയമമാക്കിയത്‌.

ഈ സര്‍ക്കാര്‍ എപ്പോഴും ലിംഗനിഷ്‌പക്ഷത പുലര്‍ത്തിയിട്ടുണ്ടെന്നും പുതിയ പോക്‌സോ നിയമവും ലിംഗ നിഷ്‌പക്ഷമാക്കി ഭേദഗതി വരുത്തുമെന്നും അറിയിച്ച്‌ വനിത-ശിശു വികസന മന്ത്രാലയം ട്വീറ്റ്‌ ചെയ്‌തു.

ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ ശിശു പീഡകര്‍ക്ക്‌ വധശിക്ഷ ഉള്‍പ്പെടുത്തി നിയമ ഭേദഗതി വരുത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക