Image

ജികെപിഎ കുവൈത്ത് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Published on 29 April, 2018
ജികെപിഎ കുവൈത്ത് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

കുവൈത്ത്: വര്‍ണാഭമായ ചടങ്ങുകളോടെ, ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികം ഏപ്രില്‍ 27 നു യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ആഗോള സംഘടനയായ ജികെപിഎയുടെ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനറല്‍ സെക്രട്ടറി ഡോ: എസ് സോമന്‍ എന്നിവരുടെ സാനിധ്യത്തില്‍ , രാവക്തിനു ആരംഭിച്ച വാര്‍ഷിക പൊതുയോഗം 2018 19 വര്‍ഷത്തെ ഭാരവാഹികളെ ചെരഞ്ഞെടുത്തു. ശേഷം വൈകിട്ട് അഞ്ചുവരെ വിവിധ തരം കാല മത്സരങ്ങളും പരിപാടികളും അരങ്ങേറി. കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റും ഗ്ലോബല്‍ ചെയര്‍മാനും ആയ മുബാറക്ക് കാമ്പ്രത്തി്‌ന്റെ അധ്യക്ഷതയില്‍ വൈകിട്ട് ആറിനു ആരംഭിച്ച സാംസ്‌കാരിക സമ്മേളനം ജനറല്‍ സെക്രട്ടറി റെജി ചിറയത്ത് പങ്കെടുത്തവരെ സ്വാഗതം ചെയ്തു , തുടര്‍ന്ന് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പി പി നാരായണന്‍ നിലവിളക്ക് കൊളുത്തി സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു. പൊതുമാപ്പ് സേവനരംഗത്ത് ജികെപിഎയുടെ പ്രവര്‍ത്തനത്തെ അദ്ദേഹം അനുമോദിക്കുകയും വ്യത്യസ്തമായ ഐക്യസന്ദേശവുമായ വന്ന ഈ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വെസ്‌റ്റേണ്‍ യൂണിയന്‍ പ്രതിനിധി ദിനുയുടെ പ്രഥമ സുവനീര്‍ പ്രകാശനം ചെയ്തു.

സാമൂഹിക സേവനരംഗത്തെ സംഭാവനകള്‍ക്ക് ഗഗങഅ മാഗ്‌നറ്റ് ടീം ലീഡര്‍മാരായ സലിം കൊമ്മേരി, ബഷീര്‍ ഉദിനൂര്‍ എന്നിവരെ ആദരിച്ചു. രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യപ്രഭാഷണം നടത്തി. ലോക കേരള സഭാംഗങ്ങളും സാമൂഹികപ്രവര്‍ത്തകരുമായ സാം പൈനുംമൂട് , ബാബു ഫ്രാന്‍സിസ്‌കോ , സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ജനറല്‍ സെക്രട്ടറി ഡോ: എസ് സോമന്‍ , നിയുക്ത പ്രസിഡന്റ് പ്രേംസന്‍ കായംകുളം , വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വതുകാടന്‍ , വനിതാ പ്രസിഡന്റ് ശോഭ നായര്‍, കോര്‍ അംഗം സൂസന്‍ മാത്യു , ട്രഷറര്‍ അനില്‍ ആനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രാസ്‌ക് പ്രസിഡണ്ട് ബിജു കടവി , കേരള അസോസിയേഷന്‍ ഭാരവാഹി മണിക്കുട്ടന്‍, സാമൂ ഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ്  തുടങ്ങിയവടക്കം വിവിധ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സന്നിഹിതരായിരുന്നു പ്രോഗ്രാം കണ്‍വീനര്‍ എം കെ പ്രസന്നന്‍ നന്ദി അര്‍പ്പിച്ചു.

ശേഷം മത്സര വിജയികള്‍ക്ക് സമ്മാനദാനവും യുടെ മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനവും വിസ്മയയുടെ മെഗാഷോയും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക