Image

ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ് പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു

ജിമ്മി കണിയാലി Published on 30 April, 2018
ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ്  പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു
1972 ല്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പ്രസിഡണ്ട് ആയിരുന്ന പ്രൊഫ. കെ എസ് ആന്റണിയെ അസോസിയേഷന്‍ സീനിയര്‍സ് ഫോറം ആദരിച്ചു. മൌണ്ട് പ്രോസ്‌പെക്റ്റിലെ സി എം എ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫോറം പ്രസിഡന്റ് ജോസഫ് നെല്ലുവേലില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.

എല്ലാവരും വില്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചു അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ ക്ലാസ് എടുത്തു. മെഡിക്കയിഡ്, മെഡിക്കയര്‍ തുടങ്ങിയ കാര്യങ്ങളെ ശ്രീ ജോസ് കോലഞ്ചേരി യും അവയവ ദാനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് ഡോക്ടര്‍ ജെയിംസ് മാത്യുവും ക്ലാസ് എടുത്തു.

സീനിയര്‍സ് ഫോറം പ്രസിഡന്റ് ജോസഫ് നെല്ലുവേലിയും വൈസ് പ്രസിഡന്റ് വര്ഗീസ് കെ ജോണും ചേര്‍ന്ന് പ്രൊഫ കെ എസ് ആന്റണിയെ പൊന്നാട അണിയിച്ചു തുടര്‍ന്ന് പ്രൊഫ കെ എസ് ആന്റണി എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു.
ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സണ്ണി ചിറയില്‍, ജേക്കബ് ചിറയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വര്ഗീസ് കെ ജോണ്‍ എല്ലാവര്ക്കും നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നും മുതിര്‍ന്നവരുടെ മനസികോല്ലാസത്തിനുതകിയ ഗെയിമുകളും തുടര്‍ന്ന് നടത്തപ്പെട്ടു

ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ്  പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ്  പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ്  പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ്  പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ്  പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു ചിക്കഗോ മലയാളീ അസോസിയേഷന്‍ പ്രഥമ പ്രസിഡന്റ്  പ്രൊഫ. കെ എസ് ആന്റണിയെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക