Image

ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം അക്ഷയ്‌കുമാറിന്‌

Published on 30 April, 2018
ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം അക്ഷയ്‌കുമാറിന്‌


മുംബൈ :ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം അക്ഷയ്‌കുമാറിന്‌. പാഡ്‌മാന്‍, ടോയ്‌ലറ്റ്‌: ഏക്‌ പ്രേം കഥ എന്നീ ചിത്രങ്ങളുടെ പ്രകടനത്തിനാണ്‌ അക്ഷയ്‌ക്ക്‌ അവാര്‍ഡ്‌ ലഭിച്ചിരിക്കുന്നത്‌. മികച്ച നടിയായി ടോയ്‌ലറ്റ്‌: ഏക്‌ പ്രേം കഥയിലെ നായിക ഭൂമി പെഡ്‌നേക്കറിനെ തെരഞ്ഞെടുത്തു.

വെര്‍സറ്റൈല്‍ ആക്‌ട്രസ്‌ പുരസ്‌കാരം മനീഷ കൊയ്‌ രാള നേടി. ആജീവാനന്തര പുരസ്‌കാരം രാകേഷ്‌ റോഷന്‌ ലഭിച്ചു. നടന്‍, നിര്‍മ്മാതാവ്‌, സംവിധായകന്‍ എന്നീ നിലകളില്‍ മികച്ച സംഭാവന നല്‍കിയതിനാണ്‌ ഹൃത്വിക്‌ റോഷന്റെ പിതാവിന്‌ പുരസ്‌കാരം നല്‍കുന്നത്‌. അജീവാനന്തര മികച്ച നടിക്ക്‌ നല്‍കുന്ന സരസ്വതിഭായി ദാദാസാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം മുന്‍ നടി ഫരീദ ജലാല്‍ സ്വന്തമാക്കി.

മറ്റു അവാര്‍ഡ്‌ :

മികച്ച നടി:ലീഡിങ്‌ റോള്‍ സോനം കപൂര്‍ (പാഡ്‌മാന്‍)

മികച്ച നടന്‍: ക്യാരക്ടര്‍ റോള്‍ രാജേഷ്‌ ശര്‍മ്മ

മികച്ച ഗായിക നീതി മോഹന്‍

മികച്ച ടിവി അവതാരകന്‍ ആദിത്യ നാരായണ്‍ ഝാ

മികച്ച എന്റര്‍ടെയ്‌നര്‍ (ടിവി) മനീഷ്‌ പോള്‍

മികച്ച ഗായിക (ജൂറി) ഭൂമി ത്രിവേദി

മികച്ച സ്‌റ്റേജ്‌ അവതാരകന്‍ സിദ്ധാര്‍ത്ഥ്‌ കണ്ണന്‍

മികച്ച സംവിധായകന്‍ (ഷോര്‍ട്ട്‌ ഫിലിം) സന്ദീപ്‌ മാര്‍വ

മികച്ച എന്റര്‍ടെയ്‌നിങ്‌ ചിത്രം (സോനു കി ടിറ്റു കി സ്വീറ്റി) ലവ്‌ രഞ്‌ജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക