Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ്

Published on 30 April, 2018
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കേസ് പരിഗണിക്കുന്ന ജൂലൈ 2ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. 
മന്ത്രിയും എംഎല്‍എയുമായിരുന്ന സമയത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ബാബുവിനോട് നേരിട്ട് ഹാജരാകാന്‍ കോടതിയുടെ ഉത്തരവ്. അതേസമയം, കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. 
വരവിനേക്കാള്‍ 45 ശതമാനം അധികമാണ് ബാബുവിന്റെ സ്വത്ത് എന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക