Image

വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍; ഇലക്ഷന്‍ ചൂഷണം: ബന്നി വാച്ചാച്ചിറ മനസു തുറക്കുന്നു

Published on 30 April, 2018
വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍; ഇലക്ഷന്‍ ചൂഷണം: ബന്നി വാച്ചാച്ചിറ മനസു തുറക്കുന്നു
ചിക്കാഗോ: ഫോമാ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെത്തിയതോടെ വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രസിഡന്റ് ബന്നി വാച്ചാച്ചിറ അറിയിച്ചു.
കണ്‍വന്‍ഷന്‍ ആദ്യ ദിനത്തില്‍ (ജൂണ്‍ 21) പങ്കെടുക്കാന്‍ ഒരാള്‍ക്ക് 100 ഡോളറാണ് ഫീസ്. താമസസൗകര്യം ഒഴിച്ച് ബാക്കിയെല്ലാ സൗകര്യങ്ങളും ഭക്ഷണമുള്‍പ്പെടെ ലഭിക്കും.
രണ്ടും മൂന്നും ദിനങ്ങളില്‍ പ്രതിദിനം 150 ഡോളര്‍ വീതമാണ് നിരക്ക്. മൂന്നു ദിവസത്തേക്കും കൂടി ഒരുമിച്ചാണെങ്കില്‍ 300 ഡോളര്‍. രണ്ടുപേര്‍ക്ക് 500 ഡോളര്‍.
മലയാളി മങ്ക, മിസ് ഫോമാ, മലയാളി മന്നന്‍ തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാന്‍ഒരു ദിവസത്തേക്കായി രജിസ്റ്റര്‍ ചെയ്യുന്നവര്‍പരിപാടികള്‍ക്ക് 100 ഡോളര്‍ കൊടുത്ത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

അതുപോലെ ഡലിഗേറ്റായി പങ്കെടുക്കുന്നവര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ തുകയായ 300 ഡോളര്‍ നല്‍കിയിരിക്കണം. ഒരു ദിവസത്തെ വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍ നല്‍കി വരുന്നവര്‍ക്ക് വോട്ടിംഗില്‍ പങ്കെടുക്കാനാവില്ല.

രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവര്‍ ചിക്കാഗോയില്‍ നിന്നുള്ള സാരഥികളെയോ കണ്‍വന്‍ഷന്‍ ഭാരവാഹികളെയോ ബന്ധപ്പെടുക.

ഇലക്ഷന്‍ രംഗം പൊതുവില്‍ അച്ചടക്കത്തോടെയാണ് പോകുന്നതെങ്കിലും ചില അനാശാസ്യ പ്രവണതകള്‍ കാണുന്നുണ്ടെന്ന്‌ബെന്നി പറഞ്ഞു. തുറന്നു ചിന്തിക്കാന്‍ വേണ്ടിയാണ് താനിത് പറയുന്നത്. ചില സംഘടനകള്‍ സ്ഥാനാര്‍ഥികളില്‍ നിന്നു സംഭാവന നിര്‍ബന്ധപൂര്‍വമെന്ന പോലെ വാങ്ങുന്നത് കാണുന്നുണ്ട്. അതുപോലെ തന്നെ സ്ഥാനാര്‍ഥിയാണെങ്കില്‍ കള്ളു മേടിച്ചു തരണമെന്നുംവിമാനടിക്കറ്റ് എടുത്തു നല്‍കണമെന്നും മറ്റും കരുതുന്ന ഡലിഗേറ്റുകളുമുണ്ട്. ഒരു സ്ഥാനാര്‍ത്ഥി അങ്ങനെ ചെയ്യുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് ഒഴിഞ്ഞു മാറാന്‍ പറ്റാത്ത സ്ഥിതി വരുന്നു.

ഇതു വളരെ ഖേദകരമാണ്. എന്തെങ്കിലും പ്രതിഫലം കിട്ടുന്ന സ്ഥാനത്തേക്കല്ല അവര്‍ മത്സരിക്കുന്നത്. എന്നാലും ജയിച്ചു കഴിഞ്ഞാല്‍ കയ്യില്‍ നിന്നു പണവും സമയവും ചെലവഴിക്കേണ്ടി വരും. അങ്ങനെയുള്ളവരെ നേരത്തെ പിഴിയുന്നത് ശരിയാണോ?

ഇത്തരം പരിപാടികള്‍ക്ക് സ്ഥാനാര്‍ഥികള്‍ തയ്യാറാവരുത്. അതുപോലെ സംഘടനകളും ഡലിഗേറ്റുകളും സ്ഥാനാര്‍ഥികളില്‍ നിന്ന് എന്തെങ്കിലും ആവശ്യപ്പെടുകയും ചെയ്യരുത്.

ഇത്തരം കാര്യങ്ങളെപ്പറ്റി പരാതി ഉയര്‍ന്നാല്‍ കംപ്ലയന്‍സ് കമ്മിറ്റിക്ക് നടപടി എടുക്കാന്‍ പോലും പറ്റും. സംഭാവന ആവശ്യപ്പെടുന്ന അംഗസംഘടനകള്‍ക്കെതിരെയും നടപടി എടുക്കാവുന്നതാണ്.

സംഘടനയുടെ താല്‍പര്യത്തേക്കാള്‍ വ്യക്തി വിദ്വേഷത്തിനു പ്രാധാന്യം കൊടുക്കുന്നത് ഖേദകരമാണ്. എന്നോട് വിരോധമുള്ളവര്‍എന്റെ ഒപ്പം പ്രവര്‍ത്തിക്കുന്നവരോടും വിരോധം കാട്ടുന്നത് കണ്ടിട്ടുണ്ട്. ഒരു സ്ഥാനത്ത് ഒരാള്‍ക്കേ എത്താനാവൂ. എങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനും പ്രാതിനിധ്യം നല്‍കാനും താന്‍ ഒരിക്കലും മടിച്ചിട്ടില്ല. സാരഥികള്‍ക്കെതിരെവിദ്വേഷം വരുമ്പോള്‍ അത് സംഘടനയെ തന്നെ ബാധിക്കുമെന്നു മറക്കരുത്.

സ്ഥാനാര്‍ഥികളില്‍ പലരുമായും നമുക്ക് വ്യക്തിബന്ധങ്ങളുണ്ട്. വ്യക്തിബന്ധമല്ല, ആ സ്ഥാനാര്‍ഥി ജയിച്ചാല്‍ സംഘടനയ്ക്ക് ഗുണകരമാണോ എന്നു വിലയിരുത്തി വേണം വോട്ടു ചെയ്യേണ്ടത്. വ്യക്തി താല്‍പര്യത്തിലുപരി സംഘടനയുടെ താല്‍പര്യം നോക്കണം.

കണ്‍വന്‍ഷന് രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്നതില്‍ ചില സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കുന്നില്ല. 25 രജിസ്‌ട്രേഷനെങ്കിലും സംഘടിപ്പിക്കാന്‍ കഴിയാത്തവര്‍ സ്ഥാനാര്‍ഥി ആകണോ എന്നു സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. ഞാന്‍ വഴി എത്ര ഡലിഗേറ്റ്‌സ് വന്നു എന്ന് സ്ഥാനാര്‍ഥികള്‍ സ്വയം ചോദിച്ചാല്‍ അവര്‍ക്ക് തങ്ങളുടെ അര്‍ഹതയെപറ്റി ഉത്തരം കിട്ടും.

എഴുപത്തഞ്ച് അംഗ സംഘടനകളുമായി ഫോമാ വളര്‍ന്നു. ഇനിയിപ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് ക്വാളിറ്റിയിലാണ്. പ്രവര്‍ത്തനങ്ങളിലും കണ്‍വന്‍ഷനിലുമെല്ലാം.

കണ്‍വന്‍ഷന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിക്കുമെന്നതാണ് പുതിയ വിശേഷം. ജൂണ്‍ 22ന് തന്നെ അദ്ദേഹം മടങ്ങും. സമാപന സമ്മേളനം ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും.
സെമിനാറുകളില്‍ ഇരുവരും പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഫാ. ജോസഫ് പുത്തന്‍പുരയില്‍, ജയരാജ് വാര്യര്‍, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ എല്ലാ സെമിനാറുകളിലും പങ്കെടുക്കും.

ജൂണ്‍ 21ന് 201 പേരുടെ തിരുവാതിര, 101 പേരുടെ ചെണ്ടമേളം എന്നിവയോടെ ആരംഭിക്കുന്ന ഘോഷയാത്ര വേദിയിലെത്തുമ്പോള്‍ സമ്മേളനത്തിനു തുടക്കമായി. തുടര്‍ന്ന് ചിക്കാഗോയില്‍ നിന്നുള്ള കലാകാരന്മാരുടെ പരിപാടികള്‍. ഒമ്പതരയ്ക്ക് ജനറല്‍ ബോഡി ചേരും. മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് പരിപാടിയോടെ അന്നത്തെ പരിപാടി അവസാനിക്കും.

ജൂണ്‍ 22ന് രാവിലെ 8 മുതല്‍ 12 വരെ ഇലക്ഷന്‍. ജനറല്‍ ബോഡിയുടെ തുടര്‍ച്ചയാണിത്.

അംഗസംഘടനകളില്‍ നിന്നു വരുന്ന ഡലിഗേറ്റുകളുടെ ലിസ്റ്റ് ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. വൈകാതെ അത് സ്ഥാനാര്‍ഥികള്‍ക്ക് ലഭ്യമാക്കും.

കണ്‍വന്‍ഷന് 400 മുറികള്‍ ബുക്ക് ചെയ്യുമെന്നാണ്കരുതുന്നത്. അതുകഴിഞ്ഞു വരുന്നവര്‍ക്ക് സമീപത്തെ എംബസി സ്യൂട്ടില്‍ ബുക്ക് ചെയ്യാം.

കണ്‍വന്‍ഷനില്‍ രണ്ടോ മൂന്നോ എം.എല്‍.എമാരും പ്രമുഖ നടീനടന്മാരുംഎത്താന്‍ സാധ്യതയുണ്ട്. ഉറപ്പായ ശേഷമേ പ്രഖ്യാപിക്കൂ.

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ അസീസ്, ജോയി ആലുക്കാസ് തുടങ്ങിയ ബിസിനസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
കണ്‍വന്‍ഷനിലേക്ക് എല്ലാവരെയും ബന്നി സ്വാഗതം ചെയ്തു.
വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍; ഇലക്ഷന്‍ ചൂഷണം: ബന്നി വാച്ചാച്ചിറ മനസു തുറക്കുന്നു
Join WhatsApp News
ഫോമാ ഫൊക്കാന എലെക്ഷൻ അനലൈസ്ട് 2018-04-30 17:58:03
ഒരേ ദ്രാവകം തന്നെ രണ്ടു  കുപ്പിയിൽ  ആക്കിയ മാതിരിയാണ്  എനിക്ക്  ഫോമയും  ഫോകാനയും . അതിനാൽ  ഇ  നിരീക്ഷണം  രണ്ടു  കൂട്ടർക്കും  ബാധകമാണ് .  ഒരു  നീതിയോ  തത്തവുമൊ ഇല്ലാത്ത  ഈ നാട്ടിലെ പിണറായിയും , കണ്ണന്താനത്തിനേയും സിനിമക്കാരായും  motivating  spekers  നാ ഒക്കെ  വരുത്തി  നിങ്ങളുടെ  രേങിസ്ട്രറേൻ  തുക  കൂട്ടരുത് .  ഈ  ദൈവങ്ങളെ  വരുത്തി  കൺവെൻഷൻ  ബോറാക്കരുത്.  ലോക്കൽ ടാലെന്റ്സ്  പെർഫോം നടത്തട്ടെ . 
എലെക്ഷൻ  ഒരുമാതിരി  കറപ്റ്റഡ്  ആയി  തീരുന്ന മാതിരിയാണ് . സ്ഥിരമായി  വരുന്ന ഡെലിഗേറ്റ്സ്  ആകരുത് . ദെലാഗ്റ്റസ്  ഓരോ  അസോസിയേഷനിൽ  നിന്നും  വോട്ടിട്ട് എലെക്ട്  ആയി വേണം  വരാൻ. എലെക്ഷൻ  റിഗ്ഗിങ് , കള്ളാ വോട്ട്  എല്ലാം വരാൻ  ഒത്തിരി  ചാൻസ്  ഉണ്ട് .  ചിലർ   ബ്രാണ്ടി  കൊടുത്തും  പ്ലെയിൻ  ഹോട്ടൽ  ടിക്കറ്റ്  കൊടുത്തും  അവാർഡുകൾ  പൊന്നാടകൾ നൽകി  വോട്ടർസ്‌ന  bribe  നടത്തി  സാദിനിച്ചു  കൊണ്ടിരിക്കുന്നു . റിമെംബേർ  ദി  ഒരാളാണ്ടോ  ഫൊക്കാന  കൺവെൻഷൻ  ആൻഡ്  ദി  വോട്ട് റിഗ്ഗിങ് . അതാണല്ലോ  ഒരേ  വെള്ളം രണ്ടു  കുപ്പിയിൽ  ആകാൻ കാരണം .  ഫോമയിലും  ഫോക്നയിലും   സംഗതി  സ്ഫോടനം  നടക്കാൻ സത്യദാ  കാണുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക