Image

രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'

Published on 30 April, 2018
രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'
ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: സാംസ്‌കാരിക- സാമുദായിക സംഘടനകള്‍ കൂണുപോലെ പൊട്ടിമുളയ്ക്കുന്ന അമേരിക്കയില്‍ മലയാളികളുടേയും ഇന്ത്യക്കാരുടേയും രാഷ്ട്രീയ പ്രവേശനത്തിനു വഴിയൊരുക്കാനായി സംഘടന രൂപംകൊണ്ടത് പുതുമയായി. ഏറെ വര്‍ഷങ്ങളായി നാസോ കൗണ്ടിയിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവായ കളത്തില്‍ വര്‍ഗീസിന്റെ ആശയമായ നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്‍ (നഹിമ) പൊതുജനത്തിനായി സമര്‍പ്പിച്ച വേദിയില്‍ കോണ്‍ഗ്രസ്മാന്‍ ടോം സുവോസി അടക്കമുള്ളവര്‍ പുതിയ ചുവടുവെയ്പിനെ അഭിനന്ദിക്കുകയും ചെയ്തു. മുഖ്യധാരയില്‍ നിന്നുള്ളനേതാക്കളുടെ സാന്നിധ്യം ചടങ്ങിനെപ്രൗഡഗംഭീരമാക്കി.

മലയാളി, ഇന്ത്യന്‍, സൗത്ത് ഏഷ്യന്‍ എന്നീ ക്രമത്തില്‍ ജനങ്ങളെ ശാക്തീകരിക്കുക, ജനാധിപത്യ പ്രക്രിയയില്‍ മുന്നിട്ടിറങ്ങുന്നതിനു പ്രേരിപ്പിക്കുക, സര്‍ക്കാര്‍ ഒരുക്കുന്ന അവസരങ്ങളും സേവനങ്ങളും തുല്യമായി ലഭിക്കാന്‍ ശ്രമിക്കുക, രാഷ്ട്രീയ രംഗത്ത് പൂര്‍ണ്ണമായ പങ്കാളിത്തം സ്ഥാപിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.

പവര്‍ പോയിന്റ് അവതരണത്തിലൂടെ ഇവ വിശദീകരിച്ച അറ്റോര്‍ണി ജറി വട്ടമല തീന്‍മേശയില്‍ നിങ്ങള്‍ക്ക് ഒരു ഇരിപ്പിടം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ 'മെനു'വിന്റെ ഭാഗമാകുമെന്ന് ചൂണ്ടിക്കാട്ടി. വല്ലവര്‍ക്കുംതിന്നാനുള്ള വസ്തു ആകുമെന്നര്‍ത്ഥം. അതിനാല്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കണം, വോട്ട് ചെയ്യണം. അതാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്-ടൗണ്‍ കൗണ്‍സിലരായി മത്സരിച്ച് ഏതാനും വോട്ടിനു പരാജയപ്പെട്ട ജറി ചൂണ്ടിക്കാട്ടി.

സ്വാഗതം ആശംസിച്ച സംഘടനാ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് മലയാളി സമൂഹത്തെ - പ്രത്യേകിച്ച് പുത്തന്‍ തലമുറയെ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള എളിയ ശ്രമമാണിതെന്നു ചൂണ്ടിക്കാട്ടി. വിശിഷ്ടാതിഥികളെ അദ്ദേഹം സ്വാഗതം ചെയ്തു.

ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് കോണ്‍സല്‍ ദേവദാസന്‍ നായര്‍ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെ സ്വാഗതം ചെയ്തു. സംഘടന രൂപീകരിക്കുക എളുപ്പമാണെങ്കിലും അതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എളുപ്പമല്ലെന്നത് സംഘാടകര്‍ വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം എടുത്തുകാട്ടിയ അദ്ദേഹം നോര്‍ത്ത് ഹെമ്പ്സ്റ്റെഡിന്റെ വൈവിധ്യവും അഭിനന്ദനാര്‍ഹമാണെന്നു ചൂണ്ടിക്കാട്ടി.

ടൗണില്‍ 6.8 ശതമാനം ഇന്ത്യക്കാരടക്കം (15,000ല്‍പ്പരം) നല്ലൊരു പങ്ക് ഏഷ്യന്‍ വംശജരുണ്ടെന്നു അറ്റോര്‍ണി ജറി വട്ടമല ചൂണ്ടിക്കാട്ടി. നാം ഉയര്‍ന്ന നികുതി കൊടുക്കുന്നു. പക്ഷെ സര്‍ക്കാരിന്റെ സേവനങ്ങളൊന്നും ഉപയോഗപ്പെടുത്തുന്നില്ല. തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുമായി ബന്ധപ്പെടുന്നില്ല. വോട്ടും ചെയ്യാറില്ല. ഇതൊക്കെ മാറണം.

നഹിമ പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ് നടത്തിയ ആവേശകരമായ പ്രസംഗത്തില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴി രാജ്യത്തേയും സമൂഹത്തേയും നാം അഭിമാനപൂരിതമാക്കണം.

നോര്‍ത്ത് ഹോമ്പ്സ്റ്റെഡ് സൂപ്പര്‍വൈസര്‍ ജൂഡി ബോസ്വര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. നിങ്ങളുടെ സാന്നിധ്യം ടൗണിനെ കൂടുതല്‍ മെച്ചമുള്ളതും കരുത്തുള്ളതും ആക്കുന്നു. നിങ്ങള്‍ ഞങ്ങളോടൊപ്പമുള്ളതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സംഘടന പൊളിറ്റിക്കല്‍ ആക്ഷന്‍ ഗ്രൂപ്പാണെന്നതിലും സന്തോഷമുണ്ട്. വോട്ട് ചെയ്തില്ലെങ്കില്‍ പ്രതീക്ഷിക്കാത്ത അനുഭവങ്ങള്‍ ഉണ്ടായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അതുപോലെ തന്നെ നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ പറഞ്ഞാലല്ലാതെ ഞങ്ങള്‍ അറിയില്ലെന്നതും മറക്കരുത്.

അടുത്തയിടയ്ക്ക് താന്‍ ഇന്ത്യ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി മോഡിയെ കണ്ടതും കോണ്‍ഗ്രസ്മാന്‍ ടോം സുവോസി ചൂണ്ടിക്കാട്ടി. അടുത്ത 50 വര്‍ഷത്തേക്ക് അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷി ഇന്ത്യ ആയിരിക്കുമെന്നാണ് താന്‍ കരുതുന്നത്. രണ്ട് രാജ്യങ്ങളും ഒരേപോലെ ജനാധിപത്യത്തിലും ഫ്രീ മാര്‍ക്കറ്റിലും വിശ്വസിക്കുന്നു. അതുപോലെ തന്നെ രണ്ടിടത്തും നിയമവാഴ്ചയ്ക്കാണ് പ്രാധാന്യം. നിയമവാഴ്ചയില്ലാത്ത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് അതിന്റെ പ്രാധാന്യം മനസിലാകുക. അമേരിക്കയിലേതുപോലെ വ്യക്തികളെ ആദരിക്കുന്ന സമൂഹമാണ് ഇന്ത്യയിലേതും- അദ്ദേഹം ചൂണ്ടിക്കാട്ടി.

നാസോ കൗണ്ടിയിലെ ആദ്യത്തെ വനിതാ കൗണ്ടി എക്സിക്യൂട്ടീവായ ലോറ കുറന്‍ കൗണ്ടിയിലെ നനാത്വവും ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കും എടുത്തുകാട്ടി. ഇന്ത്യന്‍ സമൂഹത്തെ തങ്ങള്‍ ആദരിക്കുന്നതായി അവര്‍ പറഞ്ഞു.

ടൗണ്‍ കൗണ്‍സിലംഗങ്ങള്‍, നാസോ കൗണ്ടി തേര്‍ഡ് പ്രീസിംക്ട് ഇന്‍സ്പെക്ടര്‍ ഡാനിയേല്‍ ഫ്ളാനഗന്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

ചടങ്ങില്‍ വച്ചു നാലുപേരെ അവാര്‍ഡ് നല്‍കി ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി കാര്‍ഡിയോളജിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഡോ. ശ്രീരാം നായിഡു, എറ്റ്ന ബെറ്റര്‍ ഹെല്ത്ത് ഓഫ് ന്യൂയോര്‍ക്ക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍ഡ പി. കുര്യന്‍, നോര്‍ത്ത് വെല്‍ ഹെല്ത്ത് നഴ്സിംഗ് റിസര്‍ച്ച് സിസ്റ്റം വൈസ് പ്രസിഡന്റ് ഡോ. ലില്ലി തോമസ്, ന്യൂയോര്‍ക്ക് സിറ്റി പോലീസ് ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് എന്നിവരെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

കാര്‍ഡിയോളജി രംഗത്ത് അമേരിക്കയിലെ തന്നെ മികച്ച ഡോക്ടര്‍മാരിലൊരാളാണ് ഡോ. ശ്രീരാം. പ്രൊഫസറെന്ന നിലയിലും വിവിധ ആശുപത്രികളുടെ സാരഥികളിലൊരാളെന്ന നിലയിലും അദ്ദേഹം ആദരിക്കപ്പെടുന്നു.

ന്യൂയോര്‍ക്ക് സിറ്റി പോലീസിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസറാണ് ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്. പോലീസിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമില്‍ നിന്നും നാസോ കൗണ്ടിയില്‍ നിന്നും അവാര്‍ഡുകള്‍ നേടി.

നഴ്സിംഗ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഡോ. ലില്ലി തോമസിന്റെ ഗവേഷണങ്ങള്‍ വഴിയൊരുക്കി.

ന്യൂയോര്‍ക്കിലും ഫിലഡല്‍ഫിയയിലും മെഡിക്കല്‍ രംഗത്തെ മാറ്റങ്ങള്‍ക്ക് ഡോ ലിന്‍ഡാ കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.

വിവിധ കലാപരിപാറ്റികളും നടന്നു. നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സ് നൃത്തങ്ങള്‍ അവതരിപ്പിച്ചു. നോയല്‍ അലക്സ് സാക്‌സൊഫോണ്‍ വായിച്ചു.
നഹിമയുടെ സെക്രട്ടറി ആഷ്ലി ഏബ്രഹാം, ട്രഷറര്‍ ഫിലിപ്പ് ജോസഫ് (ഷാജി) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോ. സെക്രട്ടറി ബോബി മാത്യു നന്ദി പറഞ്ഞു. എംസി ആയി ഷെറിന്‍ ഏബ്രഹാം മികവു കാട്ടി 

തോമസ് ടി. ഉമ്മന്‍, യു.എ. നസീര്‍, ഷജി എഡ്വേര്‍ഡ്, ചാക്കോ കോയിക്കലേത്ത്, ഉണ്ണിക്രിഷ്ണന്‍ നായര്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ നിന്നു മുഖ്യധാരയിലേക്ക് ലക്ഷ്യമിട്ട് 'നഹിമ'
Join WhatsApp News
Raju Mylapra 2018-04-30 12:49:43
ഇത് എന്ത് തേങ്ങയാണെന്നു  എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പരിചയമുള്ള പതിവ് മുഖങ്ങൾ. ഇത്രയധികം സംഘടനകളിൽ പ്രവർത്തിക്കുവാൻ ഇവർക്ക് സമയം ഉണ്ടല്ലോ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഏതായാലും പേര് കൊള്ളാം.. "നഹി"മ. മംഗളം നേരുന്നു.
(കുറച്ചു ഫോട്ടോകൾ കൂടി കൊടുത്താൽ നല്ലതായിരുന്നു.)
നാരദന്‍ 2018-04-30 13:18:26

നഹീം = ഇല്ല

മ = മനുഷര്‍.

മനുഷര്‍ ഇല്ലാത്ത സംഘടന, ഇത്തരം ഇനി എല്ലാ ടൌണിലും ഉണ്ടാകും എന്ന് കരുതാം. ലീലാമെടെ പാനല്‍ ജിയിച്ചാലും ഇല്ലെങ്കിലും ഫോക്കാന പോക്ക. സിമന്‍റ് പ്രതിമ പോലെ കുത്തി ഇര്രിക്കുന്ന കഷികള്‍ ഫോക്കാന മൂന്നു ആക്കും എന്ന് മൂളല്‍ തുടങ്ങി. ഇവരെ നഹിമ യില്‍ പ്രതിസ്ടിച്ചാലോ

Ninan Mathulla 2018-04-30 17:04:41
Appreciate the desire to work in public service in politics. If it can create an awareness it is worth the effort.
ചൂടന്‍ വാര്‍ത്തകള്‍ 2018-04-30 17:35:39

ചൂട് വാര്‍ത്തകള്‍ [for malayalees who can understand English]

·         NEW YORK (Reuters) - Adult film actress Stormy Daniels on Monday sued  Trump for defamation, saying he lied by tweeting that her claim of being threatened if she discussed an alleged sexual encounter with him was a "total con job. "The lawsuit in federal court in Manhattan escalates Daniels' litigation with Trump and his personal lawyer, Michael Cohen, who paid her $130,000 before the 2016 U.S. presidential election to keep quiet about the alleged sexual encounter a decade earlier.

·        The Trump campaign has spent nearly $228,000 to cover some of the legal expenses for  Trump’s personal attorney Michael Cohen, sources familiar with the payments tell ABC News, raising questions about whether the Trump campaign may have violated campaign finance laws.

·        Netanyahu is dragging America into ANOTHER unnecessary WAR. We want peace in the region, NOT WAR. In 2002, he lied to Congress about evidence of Saddam developing nuclear weapons to drag America into WAR. The Iran Deal must REMAIN for peace.Iran's Supreme Leader accuses US of pushing Saudi Arabia to confront Iran to create a regional crisis

·        ICE Chief Thomas Homan, the Leader of Trump’s Deportation Force, Is Stepping Down

*John Kelly insults Trump's intelligence again in front of aides, has described him as an "idiot," White House officials say. Trump is the Greatest Idiot anywhere. Nobodies a bigger Idiot than Trump. Trump only hires the best Idiots, too. If Idiot was a verb, Trump would Idiot the Best. If Idiot had a name, it'd be named Trump. Trump is the Bigly Best Idiot ever. Kelly is expected to leave by July.

*A Florida doctor used his Mar-a-Lago connections to hold up a $16 billion deal to transform the VA’s digital records system

*Trump shill demands journalists stop calling out White House lies

 

 

 

 

 

Thomas chacko 2018-04-30 19:02:20
I’m a resident of Nassau county for last twenty five years no information about this “nahima “ started . Pictures i see same people from other organizations please encourage everyone in Nassau county to join this organization not for elections purposes also for other needs 
നാരദന്‍ 2018-04-30 22:16:29
ഇ തോമസ്‌ ചാക്കോച്ചന്‍ സാദാരണ മലയാളികളെ പോലെ ആണ്, അവര്‍ക്ക് ഇന്ഗ്ലിഷ്, മലയാളം ഒക്കെ വായിക്കാന്‍ കഴിയും, പക്ഷെ മനസ്സില്‍ ആക്കുന്നത് ബോബിയെപോലെ ആണ് . അവര്‍ ഉദേസിക്കുന്ന രീതിയില്‍ മാത്രമേ അവര്‍ മനസ്സില്‍ ആക്കുകയുള്ളൂ.

texan2 2018-04-30 22:37:11
Same ploitical tactic Kerala Congress payed over the years in central kerala and muslim league played in Malabar , their followers trying to do in America. A minority slowly kicking out the majority and trying to become a vote bank. Not a good trend for a nice suburb of NY. Next is going to be Sardar's parti, Gujjus's party, Muslims' party . Why there are no non-asians in the audience? Is this kick off party for the same Malayali candidate from last year for an election coming in two years ? Is that the selfish reason to limit your association to just this town? Pure political motives!! It is good that Malayali youth coming as political leaders, But if they are purely dependent on Malayali achayan's then is no different from any FOMA , FOKANA, that is not leadership, it is politics for personal gain and fame.
Thomaskutty 2018-05-01 07:58:09

ഈ ഫോട്ടോയിൽ കാണുന്നവരെല്ലാം ഡെമോക്രാറ്റ്  പാർട്ടി യുടെ  റെപ്രസെന്റിറ്റീവ്സ്  ആണ്.  പാർട്ടിയുടെ ഏരിയ കമ്മിറ്റി മീറ്റിംഗ് ആയിരുന്നു. നാട്ടുകാരെ കൊണപ്പെടുത്താനുള്ള ഒരു പരിപാടിയും ഇവർക്കില്ല.  വെറും തട്ടിപ്പു . ഇവർക്ക് പാര പണിയാൻ പുതിയ ഒരു സംഘടനാ ഉടൻ വരുന്നു. M .A .N ( Malayalee Association of New Hyde Park )

Tom Tom 2018-05-01 08:47:03
Korachu kootharakal veedum oru sangadana ondakki!!!
SchCast 2018-05-01 12:56:02
നാരദനു എന്താണ് വ്യത്യാസം ? നാരദൻ തനിക്കു തോന്നിയ പോലെ മനസ്സിലാക്കും കാര്യങ്ങൾ . വ്യത്യാസം മറ്റുള്ളവരെ അധിക്ഷേപിച്ചും കുറ്റം പറഞ്ഞും തൻ ചിന്തിക്കുന്നത് ശരി എന്ന് വരുത്തിത്തീർകആൻ വിഫല ശ്രമം നടത്തുകയും ചെയ്‌യും.
Christian Brothers 2018-05-01 16:13:18
ആരാണ്  sch cast നെ അഴിച്ചു വിട്ടത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക