Image

വേള്‍ഡ് മലയാളി ഫെഡറേഷന് റോമില്‍ പുതു നേതൃത്വം

Published on 30 April, 2018
വേള്‍ഡ് മലയാളി ഫെഡറേഷന് റോമില്‍ പുതു നേതൃത്വം

റോം: ഇറ്റലിയിലെ റോമില്‍ സംഘടിപ്പിച്ച യോഗത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെന്നി മാത്യു വെട്ടിയാടന്‍ (പ്രസിഡന്റ്), എബിന്‍ എബ്രഹാം പാരിക്കാപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), ഡാലിയ ജോസഫ് പാലംമൂട്ടില്‍ (സെക്രട്ടറി), റോജി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), രാജേഷ് കുമാര്‍ (ട്രഷറര്‍), സിജോ ജോസ് (ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.

എക്‌സിക്യൂട്ടിവ് അംഗങ്ങളായി ബാബുരാജ്, ചാള്‍സ് ജോര്‍ജ് കൈതക്കല്‍, സിജോ ബേബി ചാറ്റുക്കുളം, മേരി ഇരുമ്പന്‍, സന്തോഷ് തോമസ്, ഏണസ്റ്റ് കൊച്ചുവീട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.


റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക