Image

സാജിദ് ജാവിദ് പുതിയ ബ്രിട്ടീഷ് ഹോം സെക്രട്ടറി

Published on 30 April, 2018
സാജിദ് ജാവിദ് പുതിയ ബ്രിട്ടീഷ് ഹോം സെക്രട്ടറി

ലണ്ടന്‍: ആംബര്‍ റൂഡ് രാജിയ്ക്കു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പുതിയ ഹോം സെക്രട്ടറിയായി സാജിദ് ജാവിദ്(48) നിയമിച്ചു. ബ്രിട്ടനില്‍ ആദ്യമായാണ് ഒരു വംശീയ ന്യൂനപക്ഷക്കാരനായ ഒരാള്‍ ഹോം സെക്രട്ടറി സ്ഥാനത്തെത്തുന്നത്.

പാകിസ്ഥാന്‍ വംശജനായ സാജിദ് ജാവിദ് ഒരു ബസ് െ്രെഡവറുടെ മകനാണ്. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ പോളിസിയില്‍ ആളുകളോട് മാന്യതയോടും ആദരവോടും കൂടെ തന്നെ ഏല്‍പ്പിച്ച ചുമതലയില്‍ പെരുമാറുമെന്നും ജാവേദ് വ്യക്തമാക്കി.

മുന്‍പ് ഇന്നോവേഷന്‍ ആന്റ് സ്‌കില്‍സ്, സ്‌റ്റേറ്റ് ഫോര്‍ ബിസിനസ് സെക്രട്ടറിയായും ജര്‍മന്‍ ബാങ്കിന്റെ മുന്‍ ഡയറക്ടറായും പിന്നീട് എംഡിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ലാണ് ആദ്യമായി പാര്‍ലമെന്റില്‍ അംഗമാവുന്നത്. ലങ്കാ ഷെയര്‍ റോഷഡേല്‍ ജനിച്ചു വളര്‍ന്ന ജാവിദിന് അഞ്ചു സഹോദരന്മാരുണ്ട്. മുന്‍ ബ്രിട്ടീഷ് കോളനികളിലെ കുടിയേറ്റക്കാരെക്കുറിച്ച് അഴിമതി കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് റൂഡ് രാജിവച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക