Image

കുവൈത്ത് കെഎംസിസി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

Published on 30 April, 2018
കുവൈത്ത് കെഎംസിസി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണപ്പെട്ട മലപ്പുറം ജില്ലയിലെ എടരിക്കോട് പുതുപ്പറന്പ് സ്വദേശിയുടെ കുടുംബത്തിനുള്ള സെക്യൂരിറ്റി സ്‌കീം ഇനത്തില്‍ അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പി.കെ അബ്ദുറബ്ബ് എംഎല്‍എ പുതുപ്പറന്പ് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി.

കുവൈത്ത് കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റ് പി.വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ മരണപ്പെട്ട പതിനൊന്ന് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സെക്യൂരിറ്റി സ്‌കീം ഇനത്തില്‍ 55 ലക്ഷം രൂപ ഇതിനോടകം നല്‍കി കഴിഞ്ഞതായും പി.വി ഇബ്രാഹിം പറഞ്ഞു. സികഐ റസാഖ്, വി.ഒ. സുബൈര്‍ തങ്ങള്‍, സിദ്ദീഖ് കുഴിപ്പുറം, ഇജ കുഞ്ഞീദുഹാജി പ്രസംഗിച്ചു. ഹാരിസ് വെളുത്തേടത്, നൗഷാദ് വെട്ടിച്ചിറ, റിയാസ് ബാബു, മുസ്തഫ തങ്ങള്‍, സലീം എംഎല്‍സി പങ്കെടുത്തു. പുതുപ്പറന്പ് ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.കെ. ശരീഫ് സ്വാഗതവും കുവൈത്ത് കഐംസിസി ഉപദേശക സമിതിയംഗം ഖാലിദ് അല്ലക്കാട്ട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക