Image

താജ്‌മഹലിന്റെ നിറം മങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീം കോടതി

Published on 01 May, 2018
താജ്‌മഹലിന്റെ നിറം മങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌  സുപ്രീം കോടതി


താജ്‌മഹലിന്റെ നിറം മാറുന്നതെന്തുകൊണ്ടെന്ന്‌ സുപ്രീം കോടതി. കടുത്ത അന്തരീക്ഷമലിനീകരണത്തെ തുടര്‍ന്ന്‌ താജ്‌മഹലിന്റെ നിറം മങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി ഇക്കാര്യം പരിഹരിക്കുന്നതിന്‌ വിദഗ്‌ധരുടെ സേവനം പരിഗണിക്കണമെന്ന്‌ അഭിപ്രായപ്പെട്ടു.

അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന്‌ ആദ്യം താജ്‌മഹല്‍ മഞ്ഞ നിറമാവുകയായിരുന്നു. ഇപ്പോഴാകട്ടെ തവിട്ടും പച്ചയും നിറങ്ങളായി മാറുകയാണെന്നും ഇത്‌ ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം പരിഹരിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുനുന്നുമുള്ള വിദഗ്‌ധരുടെസേവനം പ്രയോജനപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ വിദഗ്‌ധരുണ്ടെങ്കില്‍ അവരെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല ജസ്റ്റിസുമാരായ എം പി ലോകുറിന്റെയും ദീപക്‌ ഗുപ്‌തയുടെയും ബഞ്ച്‌ ചൂണ്ടിക്കാട്ടി.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ്‌ ഇന്ത്യയ്‌ക്കാണ്‌ താജ്‌മഹലിന്റെ സംരക്ഷണ ചുമതലയുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക