ബാലതാരമായി
സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. അശ്വതിയാണ് വധു. ഡോക്ടറായി
സേവനം അനുഷ്ഠിക്കുകയാണ്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. മോഹന്‍ലാല്‍
നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ വേഷമാണ് അരുണിനെ
ശ്രദ്ധേയനാക്കിയത്. പിന്നീട് ദിലീപ് നായകനായ സ്പീഡ്, സൈക്കിള്‍, മുദുഗവു
തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലവ് ആണ്
അരുണിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.