Image

കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനക്കേസുകളിലെ നടപടികള്‍ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

Published on 01 May, 2018
കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനക്കേസുകളിലെ നടപടികള്‍ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി
കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനക്കേസുകളിലെ നടപടികള്‍ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

നടപടികള്‍ നിരീക്ഷിക്കുവാന്‍ എല്ലാ ഹൈക്കോടതികളിലും പ്രത്യേക സമിതിക്കു രൂപം നല്‍കണമെന്നും നിര്‍ദേശമുണ്ട്. അടുത്തിടെ പോക്‌സോ നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സിനു രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഇത്തരംകേസുകളില്‍ കടുത്ത ശിക്ഷ വിധിക്കാന്‍ കോടതികള്‍ക്കാവും.

പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരേയുള്ള കൊടുംകുറ്റകൃത്യങ്ങള്‍ക്കാണ് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക