Image

പുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായി

Published on 01 May, 2018
പുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായി
യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: പുതുതായി രൂപംകൊണ്ട കേരള സമാജം ഓഫ് യോങ്കേഴ്സ് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം നടന്ന ഈസ്റ്റര്‍ - വിഷു ആഘോഷങ്ങളില്‍ ഈസ്റ്റര്‍ സന്ദേശം റവ ഡീക്കന്‍ ഗീവര്‍ഗീസ് (അബു) കോശിയും, വിഷു സന്ദേശം ശ്രീകുമാര്‍ ഉണ്ണിത്താനും നല്‍കി.

ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളായ മോന്‍സി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപംകൊണ്ടത്. അംഗങ്ങള്‍ക്ക് ഫൊക്കാനയിലോ ഫോമയിലോ പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നു മോന്‍സി ചൂണ്ടിക്കാട്ടി. വെസ്റ്റ് ചെസ്റ്ററില്‍ ഒരു സംഘടന കൂടി ആവശ്യമില്ലെന്നു പറയുന്നവരോട് യോജിപ്പില്ല. ആദ്യകാലത്ത് ദൂരദര്‍ശന്‍ മാത്രമാണ് ഉണ്ടായിരുന്നത്. മലയാളത്തില്‍ പിന്നെ ഏഷ്യാനെറ്റ് വന്നു. ഇപ്പോള്‍ എത്ര ചാനലുണ്ട്? അതുപോലെ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ മാത്രം ജനങ്ങളും വിഷയങ്ങളുമുണ്ട്. അതിനാല്‍ സംഘടന അധികപ്പറ്റാണെന്നു തോന്നുന്നില്ല.

സാമൂഹ്യ-സാംസ്‌കാരിക- ചാരിറ്റി ലക്ഷ്യങ്ങളോടെയാണ് സംഘടന രൂപംകൊണ്ടിരിക്കുന്നത്. ഫോമയില്‍ ആണ് താന്‍പ്രവര്‍ത്തിക്കുന്നതെങ്കിലും അംഗങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം നല്‍കിയത് ഭാവിയില്‍ ഭിന്നത ഒഴിവാക്കാനും പൊതുവായ കാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുമാണ്- മോന്‍സി പറഞ്ഞു. യുവജനങ്ങള്‍ക്ക് സംഘടിയില്‍ ഏറെ പ്രാതിനിധ്യമുണ്ട്. ഉദ്ഘാടന സമ്മേളനത്തിലും അതു വ്യക്തമായിരുന്നു.

ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് പ്രധാനമെന്നു ഉദ്ഘാടന പ്രസംഗത്തില്‍ ജോയി ഇട്ടന്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ എല്ലാവരും നന്നായി പ്രവര്‍ത്തിക്കും. പിന്നീട് അതില്ലാതാകും. അതു വരരുത്. സമൂഹത്തോടും രാഷ്ട്രത്തോടും മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ഒരു സംഘടനയെ കെട്ടുറപ്പുള്ളതാക്കുന്നത്. അതുപോലെ തന്നെ നേതൃത്വത്തില്‍ വരുന്നവര്‍ സ്വഭാവ മേന്മയും പ്രതിബദ്ധതയും വിശ്വാസദാര്‍ഢ്യവും ധൈര്യവും മര്യാദയും കൈവിടാത്തവരായിരിക്കണം.

സ്വന്തം താത്പര്യത്തിനുവേണ്ടി സംഘടനയെ ഉപയോഗിക്കുമ്പോഴാണ് അതു തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. നമ്മുടെ പൈതൃകം പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ സംഘടനകളും കൂട്ടായ്മകളും വഹിക്കുന്ന പങ്കിനെ ചെറുതായി കാണരുത്- ജോയി ഇട്ടന്‍ പറഞ്ഞു. യുവജനങ്ങളില്‍ ഒരു വിഭാഗം വഴിതെറ്റിപ്പോകുന്ന അവസ്ഥയുണ്ട്. അവര്‍ക്ക് മാതൃകയാകാന്‍ നമുക്ക് കഴിയണം.

വിഷു കര്‍ഷകന്റെ ഉത്സവമാണെന്നു വിഷു സന്ദേശത്തില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു ഫലം എന്നിവയാണ് വിഷുവിന്റെ പ്രധാന ഘടകങ്ങള്‍. വര്‍ഷാരംഭത്തില്‍ ആദ്യം കാണുന്ന കണി ഒരു വര്‍ഷം മുഴുവന്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. വിഷു കൈനീട്ടം ആകട്ടെ ആവര്‍ഷം ധാരാളം ധനം കൈവരട്ടെ എന്ന പ്രതീക്ഷയുടെ പ്രതീകവും. അടുത്ത ഒരു വര്‍ഷം പ്രകൃതി എങ്ങനെ ആയിരിക്കുമെന്നു ജോത്സ്യന്‍ പറയുന്നതാണ് വിഷു ഫലം. കൃഷിക്കാര്‍ ഇതിനെ ആശ്രയിച്ചാണ് കൃഷി ചെയ്തിരുന്നത്- ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

ഈസ്റ്റര്‍ നല്‍കുന്ന പ്രത്യാശയും സഹനത്തിലൂടെ കൈവരിക്കുന്ന അമരത്വവും ഈസ്റ്റര്‍ സന്ദേശത്തില്‍ റവ ഡീക്കന്‍ ഗീവര്‍ഗീസ് കോശി ചൂണ്ടിക്കാട്ടി.

മുംബൈ സ്പൈസസില്‍ നടന്ന പരിപാടിയില്‍ നിക്കോള്‍ മാത്യൂസ്, കൃപാ കുര്യന്‍ എന്നിവര്‍ ദേശീയഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ബാബു ജോര്‍ജ്, പ്രസിഡന്റ് മോന്‍സി വര്‍ഗീസിനെ അധ്യക്ഷ പ്രസംഗത്തിനു ക്ഷണിച്ചു.

ഡോ. ഡാഗ്ലി, സാബു ലൂക്കോസ്, ഇന്നസെന്റ് ഉലഹന്നാന്‍, റോയി ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃപ, ബ്ലെയര്‍, ഡെവില്‍, ഡെയിസ്, എന്നിവരായിരുന്നു എം.സിമാര്‍. ജിഷ. നിക്കോള്‍ മാത്യൂസ്, ലിസി ബാബു, മത്തായി എം. ജോണ്‍, ജയ, പ്രിയ, ബെയ്സല്‍ പുളിമാങ്കല്‍, ജോമോന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സാത്വിക ഡാന്‍സ് അക്കാഡമി, എം.ജി.എം. സ്റ്റഡി സെന്റര്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളും നൃത്തങ്ങള്‍ അവതരിപ്പിച്ചു. ട്രഷറര്‍ കുര്യന്‍ പള്ളിയാങ്കല്‍ നന്ദി പറഞ്ഞു.

സംഘടനയുടെ മറ്റു ഭാരവാഹികള്‍ ഇവരാണ്: വര്‍ഗീസ് തോമസ് - വൈസ് പ്രസിഡന്റ്, മത്തായി എം. ജോണ്‍ - ജോയിന്റ് സെക്രട്ടറി, ജേക്കബ് അലക്സ് - ജോയിന്റ് ട്രഷറര്‍/പി.ആര്‍,ഒ, അരുണ്‍ ജോയി - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃപ കുര്യന്‍, ഡേവിഡ് ജോണ്‍ -യൂത്ത് കോര്‍ഡിനേറ്റേഴ്സ്, ബാബു ജോസ്, ടിജോ തോമസ്, സജി ചെറിയാന്‍- കമ്മിറ്റിയംഗങ്ങള്‍.
പുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായിപുതിയ സംഘടന കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ് ഉദ്ഘാടനം വര്‍ണ്ണാഭമായി
Join WhatsApp News
നാരദന്‍ -from Houston 2018-05-01 20:24:00
വേണ്ടേ ഇതുപോലെ തന്നെ പലതും ഹൂസ്ടനില്‍,
യോങ്കെര്സ് സമാജം എന്ന് പറഞ്ഞു പക്ഷെ കാണുന്നത് റോക്ക് ലാന്‍ഡ്‌ ഫോട്ടോ തൊഴിലാളികളെ ആണല്ലോ. ഇ കണക്കിന് ഹൂസ്ടനില്‍ ഒരു 10 എണ്ണം ഞങ്ങള്‍ തുടങ്ങും. ദാലസിലെക്കും കമ്പി സന്ദേശം പോയിട്ടുണ്ട്.
സിന്ദാബാദ്‌ സിന്ദാബാദ്‌ ഹൂസ്ടന്‍ സമാജം സിന്ദാബാദ്‌ 
അ കോണകവും കിടക്കട്ടെ അയയില്‍ 
മേയ് ദിനം അല്ലേ 
സര്‍വ കേരള ബംഗാള്‍ തൊഴിലാളികള്‍ സിന്ദാബാദ്‌ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക