Image

ജോണ്‍ ടൈറ്റസ്, ഫോമാ 2018 അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 01 May, 2018
ജോണ്‍ ടൈറ്റസ്, ഫോമാ 2018 അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2016- 18 കാലഘട്ടത്തില്‍, നോര്‍ത്ത് അമേരിക്കയില്‍, വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളെ, ചിക്കാഗോയില്‍ വച്ചു നടക്കുന്ന 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനില്‍ ആദരിക്കുന്നതിനായി ഫോമായുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ (ബാബു) നേതൃത്വത്തില്‍ ഫോമാ 2018 അവാര്‍ഡ് കമ്മറ്റി രൂപീകരിച്ചു. ജോണ്‍ ടൈറ്റസിനോടൊപ്പം ന്യൂജേഴ്‌സിയില്‍ നിന്നുള്ള ദിലീപ് വര്‍ഗ്ഗീസും, ഡിട്രോയിറ്റില്‍ നിന്നുള്ള തോമസ് കര്‍ത്തനാള്‍ എന്നിവര്‍ ചേര്‍ന്ന സുശക്തമായ ഒരു കമ്മറ്റിയാണ് അവാര്‍ഡ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്.

ആറു വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഫോമാ ബെസ്റ്റ് ബിസിനസ്സ് വുമണ്‍, ഫോമാ ബെസ്റ്റ് ബിസിനസ്സ് മാന്‍, ഫോമാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോമാ ബെസ്റ്റ് കമ്മ്യൂണിറ്റി ആന്‍ഡ് ചാരിറ്റി പെഴ്‌സണ്‍, ഫോമാ ബെസ്റ്റ് മെമ്പര്‍ അസ്സോസിയേഷന്‍, ഫോമാ കര്‍ഷകരത്‌നം എന്നിവയാണ് ആറു അവാര്‍ഡു വിഭാഗങ്ങള്‍.

ഫോമായുടെ അംഗസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കു വേണമെങ്കിലും എല്ലാ മേഖലകളിലും സ്ത്രീസമത്വത്തിന് മുന്‍തൂക്കം നല്‍കുന്നതിനാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായ ഫോമാ ബെസ്റ്റ് ബിസിനസ്സ് വുമണ്‍ അവാര്‍ഡ് ഈ പ്രാവിശ്യം ഏര്‍പ്പെടുത്തിയത്. മലയാളി സമൂഹത്തില്‍ ഇന്ന് ഒട്ടനവധി ബിസിനസ്സ്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അത് മുന്നില്‍ നിര്‍ത്തിയാണ് ബെസ്റ്റ് ബിസിനസ്സ് മാന്‍ / വുമണ്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. സംഘടനയിലും, സാമൂഹികസാംസ്ക്കാരിക രംഗങ്ങളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കാണ് ഫോമാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നത്. ഫോമായിലും അംഗസംഘടനയിലും മലയാളി കമ്മ്യൂണിറ്റിലും തങ്ങളുടെ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ചവരും, ചാരിറ്റി പ്രവര്‍ത്തങ്ങളില്‍ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കും വേണ്ടിയാണ് ഫോമാ ബെസ്റ്റ് കമ്മ്യൂണിറ്റി അന്‍ഡ് ചാരിറ്റി പേഴ്‌സണ്‍. ഫോമായുടെ ഇപ്പോഴുള്ള 75 അംഗ സംഘടനകളില്‍ 201618 കാലഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച അംഗ സംഘടനയ്ക്കാണ് ഫോമാ ബെസ്റ്റ് മെമ്പര്‍ അസ്സോസിയേഷന്‍ അവാര്‍ഡു ലഭിക്കുക.

ഈ ഭൂഗോളത്തിന്റെ ഏതു കോണില്‍ പോയാലും, കൃഷി മലയാളിയുടെ ഒരു വീക്ക്‌നസ് ആണ്. കൃഷി ചെയ്യുന്ന ലോകത്തിലെ ഏതു മലയാളികള്‍ക്കും ഈ അവാര്‍ഡിനായി അപേക്ഷിക്കാം.

നാനൂറോളം ഫാമിലി രജിസ്‌ട്രേഷനുമായി അമേരിക്കന്‍ മലയാളി ദേശീയ സംഘടനകള്‍ നടത്തിയ കണ്‍വന്‍ഷനുകളുടെ ചരിത്രത്തില്‍ ഒരു പ്രമുഖ സ്ഥാനം പിടിക്കാന്‍ ഉതകുന്ന രീതിയിലുള്ള കണ്‍വന്‍ഷനാണ് ചിക്കാഗോയില്‍ അരങ്ങേറാന്‍ പോകുന്നത്. 101 പേരുടെ ചെണ്ടമേളവും, 201 പേരുടെ തിരുവാതിരയും താലപ്പൊലിയുമൊക്കെയായി അമേരിക്കന്‍ മലയാളി ഉത്സവമായിരിക്കും ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍. വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ കണ്‍വന്‍ഷന്‍, കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക
www.fomaa.net ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, ജോണ്‍ ടൈറ്റസ് 253 797 0250.
ജോണ്‍ ടൈറ്റസ്, ഫോമാ 2018 അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക