Image

മലങ്കര അതി ഭദ്രാസനം ദിവംഗതരായ പുണ്യപിതാക്കന്മാരുടെ സ്‌മരണയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 March, 2012
മലങ്കര അതി ഭദ്രാസനം ദിവംഗതരായ പുണ്യപിതാക്കന്മാരുടെ സ്‌മരണയില്‍
ന്യൂയോര്‍ക്ക്‌: 1973 ല്‍ മെത്രാപ്പോലീത്തായായി മലങ്കര സുറിയാനി സഭയെ നയിക്കുവാന്‍ സ്ഥാനമേറ്റെടുത്ത കാലം ചെയ്‌ത ഡോ. കടവില്‍ പൗലൂസ്‌ മോര്‍ അത്താനാസ്സിയോസ്സ്‌ തിരുമേനിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികസ്‌മരണയും, സുവിശേഷപ്രചരണം തന്റെ ജീവിതചര്യയാക്കി മാറ്റി അനേകരെ ക്രിസ്‌തുവിന്റെ രക്ഷാ മാര്‍ഗത്തിലേക്കു നയിച്ച്‌ ഒരു വര്‍ഷം മുമ്പു കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ ഗീവര്‍ഗീസ്‌ മോര്‍ പോളികാര്‍പ്പോസ്‌ മെത്രാപ്പോലീത്തയുടെ സ്‌മരണയും സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനം പ്രത്യേക പ്രാര്‍ഥനകളര്‍പ്പിച്ച്‌ പുതുക്കി.

മാര്‍ച്ച്‌ 3 ഞായറാഴ്‌ച ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസിന്റെ കാര്‍മ്മികത്വത്തില്‍ ഫിലാഡെല്‍ഫിയായിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലനുഷ്‌ഠിച്ച വി. കുര്‍ബ്ബാനയോടനുബന്ധിച്ചാണ്‌ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തപ്പെട്ടത്‌.

പുണ്യപിതാക്കന്മാരെ സ്‌മരിച്ചുകൊണ്ട്‌ നടത്തിയ പ്രഭാഷണത്തില്‍ തന്റെ ആത്മീയ ജീവിതത്തിലെ ആദ്യചുവടുവയ്‌പില്‍ സ്വന്തം മാര്‍ഗദര്‍ശിയും ഗുരുവും ആയിരുന്നു സന്യാസവര്യനും ധര്‍മ്മനിഷ്‌ഠനുമായിരുന്ന?കടവില്‍ രണ്ടാമന്‍ തിരുമേനിയെക്കുറിച്ച്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ പ്രത്യേകം എടുത്തുപറഞ്ഞ്‌ ഓര്‍മ്മിക്കുകയുണ്ടായി. റവ.ഫാ.ജോസ്‌ ദാനിയേല്‍ പൈട്ടേല്‍, റവ.ഫാ.ജോയി ജോണ്‍, റവ.ഡീ.ഷെറില്‍ മത്തായി, റവ.ഡീ.അനീഷ്‌ സ്‌കറിയാ എന്നിവരും അനേകം വിശ്വാസികളും ആരാധനയിലും സ്‌മരണപ്രാര്‍ഥനയിലും സംബന്ധിച്ചു.
മലങ്കര അതി ഭദ്രാസനം ദിവംഗതരായ പുണ്യപിതാക്കന്മാരുടെ സ്‌മരണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക