Image

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

ജോര്‍ജ് ജോണ്‍ Published on 02 May, 2018
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ വാര്‍ഷികപൊതുയോഗവും, തിരഞ്ഞെടുപ്പും ബൊണാമസ്സിലെ സാല്‍ബൗ ക്ലബ് റൂമില്‍ വച്ച് നടത്തി. പ്രസിഡന്‍െ് ജോണ്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്കുകളും ജോസഫ് പീലിപ്പോസും, പള്ളിവാതുക്കലും യഥാക്രമം  അവതരിപ്പിച്ചു. തുടര്‍ന്ന് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം വന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.

ഇടവേളക്കും ചായ സല്‍ക്കാരത്തിനും ശേഷം മാത്യു കൂട്ടക്കര വരണാധികാരിയായി അടുത്ത രണ്ട് വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് പീലിപ്പോസ്  (പ്രസിഡന്‍െ്), ജോര്‍ജ് ചൂരപ്പൊയ്കയില്‍ (വൈസ്  (പ്രസിഡന്‍െ്), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), മൈക്കിള്‍ പാലക്കാട്ട് (ഓഡിറ്റര്‍) എന്നിവരെ പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്‍െ് ജോസഫ് പീലിപ്പോസ് ക്ലബ്ബിന്റെ സുഗമമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ സഹകരണം അഭ്യര്‍ത്ഥിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ നാല്പത്തി ആറ് വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ മുടക്ക് കൂടാതെ എല്ലാ ശനിയാഴ്ച്ചകളിലും ഏതാണ്ട് അഞ്ച് മണിക്കൂര്‍ വോളിബോള്‍, ഫുഡ്‌ബോള്‍, ബാഡ്മിന്റണ്‍ എന്നിവ അഭ്യസിക്കുന്നു. 


ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക