Image

ദുബൈയിലെ തൊഴിലാളികള്‍ക്ക് കായിക വിനോദങ്ങള്‍ക്കും ഒഴിവ് സമയം ആസ്വദിക്കാനും സംവിധാനമൊരുക്കുന്നു

Published on 02 May, 2018
ദുബൈയിലെ തൊഴിലാളികള്‍ക്ക് കായിക വിനോദങ്ങള്‍ക്കും ഒഴിവ് സമയം ആസ്വദിക്കാനും സംവിധാനമൊരുക്കുന്നു
ദുബൈയിലെ ലേബര്‍ കാംപുകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് കായിക വിനോദങ്ങള്‍ക്കും ഒഴിവ് സമയം ആസ്വദിക്കാനും സംവിധാനമൊരുക്കുകയാണ് അധികൃതര്‍. ഇതിനായി ദുബയ് മുനിസിപ്പാലിറ്റി അധികൃതരുമായി കൈകോര്‍ക്കുകയാണ് പോലിസ് വകുപ്പ്. ആദ്യഘട്ടമെന്ന നിലയില്‍ ലേബര്‍ താമസകേന്ദ്രങ്ങളോടനുബന്ധിച്ച് സ്‌പോര്‍ട്‌സിനും കായിക വിനോദങ്ങള്‍ക്കുമുള്ള സൗകര്യം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ദുബയ് പോലിസ്. ഇത് ജൂണ്‍ മാസം അവസാനത്തോടെ യാഥാര്‍ഥ്യമാക്കാനാണ് അധികൃതരുടെ നീക്കം. തൊഴിലാളികളുടെ ഒഴിവ് സമയം ആസ്വാദ്യകരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവര്‍ക്കായി സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് റഫാ പോലിസ് സ്‌റ്റേഷന്‍ ഡയരക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് ഥാനി ബിന്‍ ഗലീത്ത പറഞ്ഞു. തൊഴിലാളികള്‍ക്ക് കായിക വിനോദങ്ങളിലേര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ക്കു പുറമെ, അവരില്‍ സന്തോഷവും ഉന്‍മേഷവും സൃഷ്ടിക്കുന്നതിനായുള്ള വിവിധ ആസ്വാദന സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക