Image

കൗണ്‍സിലിംഗ്‌ പരിശീലന ക്ലാസുകള്‍ ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 March, 2012
കൗണ്‍സിലിംഗ്‌ പരിശീലന ക്ലാസുകള്‍ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: പരിവാര്‍ ഇന്റര്‍നാഷണലിന്റേയും എഎസ്‌ഐഎസിയുടേയും ആഭിമുഖ്യത്തില്‍ കൗണ്‍സിലിംഗ്‌ ക്ലാസുകള്‍ നടത്തുന്നു.

വ്യക്തികളിലും കുടുംബങ്ങളിലും സമ്മര്‍ദ്ദങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലയളവില്‍ സ്വയം സഹായിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ഈ പരിശീലനം ഉപകരിക്കും.

ക്രിസ്‌തീയ കൗണ്‍സിലിംഗ്‌, കൗണ്‍സിലിംഗ്‌ സ്‌കില്‍സ്‌, ഫാമിലി കൗണ്‍സിലിംഗ്‌, കൗണ്‍സിലിംഗ്‌ തിയറികള്‍ തുടങ്ങിയവ പാഠവിഷയങ്ങളായിരിക്കും.

ഇന്ത്യന്‍-അമേരിക്കന്‍ കുടുംബങ്ങളുടെ ഉന്നമനത്തിനുവേണ്ടി ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ സ്വമേധയാ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്‌ പരിവാര്‍ ഇന്റര്‍നാഷണലും, എ.എസ്‌.ഐ.എ.എ.സിയും.

ഗ്രെയിസ്‌ ഇന്റര്‍നാഷണല്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ 172 വില്ലീസ്‌ ഈവ്‌, മിനിയോള, ന്യൂയോര്‍ക്ക്‌ 11501-ല്‍ വെച്ച്‌ ഏപ്രില്‍ 21,28,മെയ്‌ 5,19,26 എന്നീ തീയതികളില്‍ 9.30-12.30 വരെ നടക്കുന്ന ഈ പരിശീലന ക്ലാസുകളില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവരും, സൗജന്യമായി കൗണ്‍സിലിംഗ്‌ ആവശ്യമുള്ളവരും ബന്ധപ്പെടുക: റവ. ജേക്കബ്‌ ഫിലിപ്പ്‌ (516 740 0922), സെല്‍- 860 819 4066. ഇമെയില്‍: jacob@paribarinternational.org, asiaac20@yahoo.com

കുട്ടികളുമായി പങ്കെടുക്കുന്നവര്‍ക്ക്‌ ചൈല്‍ഡ്‌ കെയര്‍ സൗകര്യം ഉണ്ടായിരിക്കും. കോഴ്‌സ്‌ ഫീസ്‌ 100 ഡോളറാണ്‌.
കൗണ്‍സിലിംഗ്‌ പരിശീലന ക്ലാസുകള്‍ ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക