Image

സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും (പി. പി. ചെറിയാന്‍)

Published on 02 May, 2018
സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും (പി. പി. ചെറിയാന്‍)
സണ്ണിവെയ്ല്‍: മെയ് 5 ന് നടക്കുന്ന സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചു ചരിത്രം തിരുത്തി കുറിക്കാന്‍ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സജി ജോര്‍ജും, കൗണ്‍സിലറായി മത്സരിക്കുന്ന ഷൈനി ഡാനിയേലും അങ്കതട്ടില്‍ സര്‍വ്വഅടവും പയറ്റുകയാണ്. എട്ടുവര്‍ഷം സിറ്റി കൗണ്‍സിലര്‍, പ്രോടേം മേയര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ തിളങ്ങിയ സജി ജോര്‍ജും സിറ്റിയുടെ വിവിധ കമ്മിറ്റികളില്‍ അംഗമായിരുന്ന അഗപ്പ ഹോം ഹെല്‍ത്ത് രംഗത്തെ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതിനു പുറകില്‍ പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണി ഷൈനി ഡാനിയേലും വിജയിക്കുമെന്നതില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും പ്രത്യേകിച്ച് മലയാളി സമൂഹവും വന്‍ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്.

യാഥാസ്ഥിതിക വെള്ളക്കാരുടെ കോട്ടയാണ് സണ്ണിവെയ്ല്‍ സിറ്റിയായാണ് ആരംഭം മുതല്‍ അറിയപ്പെടുന്നത്. അയ്യായിരത്തില്‍പ്പരം വോട്ടര്‍മാര്‍ മെയ് അഞ്ചിന് നടക്കുന്ന വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കും. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ 700-ല്‍പ്പരം വോട്ടുകളാണ് സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുക.

മേയര്‍ സ്ഥാനത്തേക്ക് സജിക്കെതിരെ മത്സരിക്കുന്നതു സിറ്റിയിലെ തഴക്കവും പഴക്കവുമുള്ള കേരണ്‍ഹില്‍ എന്ന വനിത ആണ്. ഇവര്‍ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നതെങ്കിലും മൂന്നാമതൊരാള്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് സജിയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളി കമ്യൂണിറ്റിയുമായി ഏറ്റവും അടുത്ത് ബന്ധം പുലര്‍ത്തുന്ന സജി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുമ്പന്തിയിലാണ്. അതോടൊപ്പം ഇതര വിഭാഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ സജിക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിജയസാധ്യതെ കാര്യമായി സ്വാധീനിക്കാം. എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദവും എംബിഎ ബിരുദവും നേടിയിട്ടുള്ള സജി ലേക്ഹീഡ് മാര്‍ട്ടിനില്‍ സീനിയര്‍ എക്‌സിക്യൂട്ടീവാണ്.

ഷൈനി ഡാനിയേല്‍ ഡാലസിലെ ഹോം ഹെല്‍ത്ത് വ്യവസായിയും ഇന്റര്‍നാഷണല്‍ ഇവാഞ്ചലിസ്റ്റുമായ ഷാജി ദാനിയേലിന്റെ ഭാര്യയാണ്. ആരുമായും എളുപ്പത്തില്‍ സൗഹൃദം സ്ഥാപിക്കാന്‍ കഴിവുള്ള ഷൈനി തികഞ്ഞ ഈശ്വര വിശ്വാസിയാണ്. സജി ജോര്‍ജ് സ്ഥാനമൊഴിഞ്ഞ കൗണ്‍സില്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന ഷൈനിയുടെ വിജയം അനായസമാണെന്നതില്‍ സംശയമില്ല. കഴിഞ്ഞ ആഴ്ചയില്‍ നടന്ന മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സജിയും ഷൈനിയും അപാരപ്രകടനമാണ് കാഴ്ച വെച്ചത്. സിറ്റി ഹാളില്‍ നിറഞ്ഞുകവിഞ്ഞ വോട്ടര്‍മാര്‍ ഹാര്‍ഷാരവത്തോടെയാണ് ഇരുവരുടേയും പ്രസംഗങ്ങള്‍ ശ്രവിച്ചത്. സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക എന്ന് ഇരുവരും വ്യക്തമാക്കി.

മെയ് 5 ന് വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരു മണിക്കൂറിനുള്ളില്‍ ഫലപ്രഖ്യാപനം നടക്കും. ഏര്‍ലി വോട്ടിങ്ങില്‍ ഇന്ത്യന്‍ സമൂഹം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്ന തെന്ന് മേയര്‍ സ്ഥാനാര്‍ത്ഥി സജി പറഞ്ഞു. സണ്ണിവെയ്ല്‍ സിറ്റിയിലെ പല പ്രമുഖരും ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയത് ശുഭസൂചകമാണെങ്കിലും ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖ വ്യക്തിയും മലയാളിയുമായ ചാള്‍സ് ഇവര്‍ക്കസ് കേരണ്‍ഹില്ലിനു പിന്തുണ പ്രഖ്യാപിച്ചത് ഒറ്റപ്പെട്ട സംഭവം മാത്രമായാണ് പരിഗണിക്കപ്പെടുന്നത്.
സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും (പി. പി. ചെറിയാന്‍)
സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും (പി. പി. ചെറിയാന്‍)
സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും (പി. പി. ചെറിയാന്‍)
സണ്ണിവെയ്ല്‍ സിറ്റിയില്‍ ചരിത്രം കുറിക്കാന്‍ സജി ജോര്‍ജും ഷൈനി ഡാനിയേലും (പി. പി. ചെറിയാന്‍)
Join WhatsApp News
Andrew pappachan 2018-05-02 14:01:50
Till today we did not have any Mayor since Mayor John Abraham of Teaneck. Sunnyvale people please vote.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക