Image

വന്നല്ലോ വസന്തം !. (ചാക്കോ ഇട്ടിച്ചെറിയ)

Published on 02 May, 2018
വന്നല്ലോ വസന്തം !. (ചാക്കോ ഇട്ടിച്ചെറിയ)
വസന്തംവാതിലില്‍വന്നു മുട്ടിനില്‍ക്കുന്നൊരൊച്ചകേള്‍
വന്നല്ലോവാര്‍മുടിക്കെട്ടില്‍ കുസുമക്കൂമ്പാരമായ്
എത്തിമാര്‍ച്ചുകഴിഞ്ഞിങ്ങോരേപ്രിലില്‍ പുതുജീവനായ്
മത്തടിച്ചുലസിച്ചീടാനിന്നാട്ടില്‍ മതിമോഹിനി

തണുത്തുറഞ്ഞുകിടന്നേതോചിന്തയില്‍ ചിറകറ്റുനീ
പടിപ്പുരക്കലാലസ്യമുഖിയായ് ചേതനയറ്റു നീ
പിടഞ്ഞെനീറ്റുന്മാദിനിപാദസരംകിലുക്കി നീ
പദമൂന്നിയൂന്നിവന്നിന്നെന്നകതാരില്‍ കുളിരേകി നീ

ഒരുനോക്കുകാണുവാന് നിന്നെ ഒത്തിരുന്നാസ്വദിക്കുവാന്‍
പുരവാസികളായഞങ്ങളോ കൊതിപൂണ്ടുകാത്തിരിക്കയാം
വരുമല്‍സഖി മാരിവില്ലിനും മണമേകൂമദിരാക്ഷിമാനസം
ഒരുപൂങ്കുലയായ് വിരിഞ്ഞു ഹാ !പകരട്ടെഅമൃതാഭശോഭയും

തഴുകിപ്പുണരാന്‍നിന്നെ നില്‍ക്കുന്നുമന്ദമാരുതന്‍
വഴിവക്കത്തെല്ലാടവും കാത്തിരിക്കുന്നുവണ്ടുകള്‍
പലവര്‍ണങ്ങളാല്‍ കൊടിക്കൂറകള്‍പറത്തി പൂം
പാറ്റകള്‍ശലഭങ്ങളൊക്കെയും !ചാഞ്ചാടുന്നു

കൈകള്‍വീശിവിളിച്ചീടൂ ഇളംശാഖികള്‍കുഞ്ഞി
ക്കിളികള്‍വരവേല്‍ക്കുന്നു സ്വാഗതഗാനം പാടി
നീലവാനംതെളിഞ്ഞെത്തി താരഹാരനിരകളും
മാലൊഴിഞ്ഞുമദിച്ഛങ്ങുനില്‍ക്കയായ് വരവേല്‍ക്കുവാന്‍

മര്ത്യരെന്നല്ലയിക്കാണും ജീവജാലങ്ങളൊക്കെയും
മാത്രതോറുംകാത്തുനിന്നെ ഒര്ത്തിരിപ്പതുമോഹനം
വന്നുഞങ്ങളിലൊക്കെനീ പകരേണമക്ഷയനൂതന
വത്സലത്വമിയന്നചേതന ചേര്ക്കമാസ്മരശക്ത്തിയാല്‍.!!!.
Join WhatsApp News
വസന്തം 2018-05-03 21:26:17
വസന്തത്തിൻ പേരിൽ നമ്മൾ 
നടത്തും പരിപാടി 
ഒരുനാൾ പുറത്താകും 
സംഗതി കുളമാകും
ചേട്ടന്റ ചുറ്റിക്കളി 
ചേച്ചിക്ക് പിടികിട്ടിയാൽ 
നമ്മുടെ പ്രേമമെല്ലാം 
അപ്പാടെ പൊളിഞ്ഞിടും 
പൂക്കളെ നോക്കി വണ്ട് 
മൂളുന്ന കണ്ടീടുമ്പോൾ 
ചേട്ടന്റെ ഓർമ്മവന്ന് 
എന്നെ പുണർന്നീടുന്നു 
വസന്തം നമ്മെ വിട്ടു 
പോകാതെ ഇരിക്കട്ടെ 
നമ്മുടെ പ്രണയവും 
കൊഴുത്തു മുറകട്ടെ
എത്ര നാൾ നമ്മളിത് 
തുടർന്നു കൊണ്ടുപോകും 
ചേച്ചിയും ഉലക്കയും 
വല്ലാതെ അലട്ടുന്നു 
സുഗന്ധം 2018-05-09 15:15:25
വസന്തംവാതിലിൽവന്നു മുട്ടുന്നോരൊച്ചകേട്ടാലും 
പട്ടികൾകുരച്ചീടും മാനവരാസ്വദിച്ചിടും !!
ചേച്ചിയെപേടിച്ചരണ്ടിരിക്കും നിരൂപകാ ?
കാളരാത്രികൾവരുമിനിയും സൂക്ഷിച്ചോളൂ !!!
ഗ്രീഷ്മം 2018-05-09 17:36:31
മെയ് മാസത്തിൻ  പൂർവാർധമാണിത് 
എന്നിട്ടും ചുറ്റിക്കളിക്കുന്നോ വസന്തമേ? 
സുഗന്ധം ദുർഗന്ധമായി മാറും,  നാറും 
നായ്ക്കൾ കുരയ്ക്കും മുക്കറയിടും- 
മുതുകാളകൾ, ചേച്ചിമാർ ഓടും 
നിരൂപകരൊ വിലസും  ഗ്രീഷമായ്  
സുഗന്ധം 2018-05-12 18:14:14
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും 
ചോരതന്നെ കൊതുകിന്നു കൗതുകം .!!!
സംശയരോഗിയെ  സൂക്ഷിച്ചോളൂ ചേച്ച്യേ !!!.

അമ്മ 2018-05-12 18:53:24
സുഗന്ധം ഒരിക്കലും ദുർഗ്ഗന്ധമായി മാറുകില്ല,മനുഷ്യർക്ക്‌ .
ജന്തുക്കൾക്ക് മാറും .അവയ്ക്കു ദുർഗ്ഗന്ധമാണ് സുഗന്ധം. കണ്ടിട്ടില്ലേ പണ്ടുനാട്ടിൽ ,വീട്ടിൽ  സാംബ്രാണി  കത്തിച്ചു
 വച്ചാലും ഓടുന്നത് പറമ്പിലേക്കു്. കഷ്ടം !.
റോസാ പുഷ്പം 2018-05-12 22:34:25
ഞാൻ ഒരു റോസാ പുഷ്പമായിരുന്നു ചുറ്റിലും
 സുഗന്ധം പരത്തി ഞാൻ വിലസുമ്പോൾ 
അവൾ അതുവഴിവന്നു. അവളുടെ മൃദുല 
കരങ്ങൾ എന്നെ തലോടിയപ്പോൾ ഞാൻ 
ഇതൾ വിടർത്തി നോക്കി. അവളുടെ കണ്ണുകളിൽ 
രക്തം ഇരച്ചു കയറിഅവൾ എന്റെ കഴുത്തിന് പിടിച്ചു 
ഇറുക്കി പിന്നെ അവളുടെ ചുരുൾമുടിയിൽ വച്ചു 
എന്റെമുഖം വാടി ശ്വാസം നിലച്ചു,  ഞാൻ മരിച്ചു 
അവളുടെ തലയിൽ ഇരുന്നു ഞാൻ ദുർഗന്ധം വമിച്ചു 
അമ്മ 2018-05-15 17:08:13
റോസായുടേതു അമ്മയ്ക്കുള്ള മറുപടിയാണല്ലോ .ഭാഷാപാണ്ഡിത്യം അപാരം തന്നെ .ആ റോസ്സാപ്പൂവിനോട് ചെയ്തതുതന്നെയല്ലേ ഈ സുന്ദരിക്കുട്ടിയോടും ചെയ്തത് ,പിച്ചിപ്പറിച്ചു  തലയിൽ കയറ്റിയില്ലേ ,ക്രൂരത ,ഇപ്പോൾ അവിടെയിരുന്നു നാറുന്നു അല്ലേ 
'അമ്മ അങ്ങിനെ ചെയ്യില്ല .'അമ്മ റോസാപ്പൂവു കണ്ടാൽ ഒരു പത്തു നിമിഷം അവിടെ നിന്ന് സുഗന്ധം ആസ്വദിക്കും പിന്നെ തെരുതെരെ കുറെ മുത്തങ്ങൾ കൊടുത്തു നിർവൃതികൊള്ളും ,ഈശ്വരന് നന്ദി പറഞ്ഞു നടന്നുപോകും.ഈ വിദ്വാൻ ചെയ്യുന്നത് കണ്ടാലുടൻ പിച്ചിപ്പറിക്കും ,എന്നിട്ടു തിരുകി തലയിൽക്കയറ്റും, അത് നാറുന്നതുവരെ അവിടെയിരിക്കും.നാറ്റം സുഗന്ധമായിത്തോന്നും .തിരുകിക്കയറ്റുന്ന സാധനം ഊരേണ്ട സമയത്തു ഊരിക്കോണം അല്ലെങ്കിൽ അവിടെയിരുന്നു നാറും ഉറങ്ങിപ്പോയതായിരിക്കാം .'അമ്മ വീണ്ടും പറയുന്നു സുഗന്ധം ഒരിക്കലും ദുർഗന്ധമാവില്ല .റോസാപ്പൂവിന്റെ കാര്യത്തിൽ സുഗന്ധമല്ല ദുർഗന്ധമായത് ,ചണ്ടിയാണ്‌ 
റോസാപ്പൂവ് = സുഗന്ധം  എന്നാണോ നിരൂപണം ,തെറ്റിപ്പോയി.ഇത് തെളിയിച്ചാൽ  ഒരു ഡോ .കിട്ടാനുള്ള സാധ്യതയുണ്ട് .സുഗന്ധം എന്ന് പറയുന്നത് ഒരു സാധനമല്ല .ഒരു വിഡ്ഢിത്തരം കണ്ടപ്പോൾ മലയാളം പ്രഫസറായ അമ്മയ്ക്ക് അത് തിരുത്തണമെന്ന് തോന്നി .അത്ര തന്നെ.പല പിച്ചിപ്പറികളും മുൻപും ചെയ്തിട്ടുണ്ടല്ലോ ,അവാർഡ് മോഹം 
ചീറ്റിപ്പോയില്ലേ .  
സുഗന്ധം 2018-05-21 20:06:53
അമ്മ പറഞ്ഞതാണ് ശരി,ഞാൻ സുഗന്ധമാണ്,നാറ്റം അകറ്റുകയാണ്  എന്റെ ജോലി
കെട്ട മനസ്സിൽ ഞാൻ വസിക്കുകയില്ലനല്ല മനുഷ്യർ ,നല്ല പുഷ്പങ്ങൾ,സുമനസ്സുകൾ ഒക്കെയാണ് എന്റെ കൂട്ടുകാർ .അവർക്കോ എന്നെ ഒത്തിരി ഇഷ്ടമാണ് ,എനിക്കയ്ക്കു അവരെയും.കേട്ടവർക്ക് അവരെ ഇഷ്ടമില്ല,പിച്ചിപ്പറിക്കും .അമ്മയ്ക്ക് ഒരായിരം നന്ദി,ആ ഹിംസ്ര ജന്തുക്കളെ ആട്ടിയോടിച്ചതിനു .അവൻ ഒരു വെട്ടുപോത്താണ് ,അവൾ യക്ഷിയും (പൂതന).അവളുടെ ഓർ വരവും,നിൽപ്പും,ഉണ്ടക്കണ്ണുകൊണ്ടുള്ള നോട്ടവുംപിന്നെ പിച്ചിപ്പറിയും.ഹോ !അവൾ പരിക്കുന്നതിനു മുൻപ് അവളുടെ 
-- -- കാണാതെ ഞാൻ ഓടിക്കളഞ്ഞു .പാവം റോസാപുഷ്പം!.അമ്മയാണമ്മേ സാക്ഷാൽ 'അമ്മ ,അവറ്റകളെ കണ്ടംവഴി ഓടിച്ചില്ലേ !പിന്നെ ഇതുവരെ കണ്ടിട്ടില്ല,ചേറ്റിൽ പുത ഞ്ഞിരിക്കുകയായിരിക്കും.ഇനി വേറേ പൂതന വരുമോന്നറിയില്ല .ഇനിയെങ്ങാനും പൊങ്ങിയാൽ ഞാനും ചിലതു പറഞ്ഞുതരാം .കവിതകളായിട്ടു -

പൂ കട്ട കള്ളിയേ നുള്ളിനോവിക്കാതെ                കെട്ടമനസ്സിന്നുടമയാം ദുഷ്ടനെ 
അമ്മേ അവളെ വലയിൽപ്പിടിക്കണം                   ചട്ടുകം വച്ചമ്മ ചുട്ടുപൊട്ടിക്കണം 
പിച്ചിപ്പറിച്ചാകെ നാറ്റംവമിപ്പിച്ച                              നാട്ടുകാർക്കൊക്കെ പൊറുതിമുട്ടി-
 യക്ഷിത്തലയിൽ നാരായംതറയ്ക്കണം                                                    ക്കുവാൻ                             
                                                                                            കോട്ടുവാവിട്ടു നടക്കുന്നു കശ്മലൻ! 

അമ്മ 2018-06-04 17:05:06
വെട്ടുന്ന പോത്തിനോട് വേദമോതിയാൽ  പറ്റില്ല.ഞാൻ  ഓടിച്ചതല്ല .
ഓടിക്കാനിരിക്കുന്നതേയുള്ളു .വടി വെട്ടിവച്ചിരിക്കുവാ ,അടി തുടങ്ങിയില്ല .ഒരു തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ നന്ദി പറയുന്നതിനുപകരം ഒരുപടി കേറ്റിപ്പറയുകയാണ് ഇനിയെങ്ങാനും പൊങ്ങിവന്നാൽ വിടില്ല..അരിയും തിന്നു അശാരിച്ചിയേം കടിച്ചു ,എന്നിട്ടും പട്ടിക്കാമുറുമുറുപ്പ് എന്ന് പറഞ്ഞപോലെ.മൂർഖൻ പാമ്പിനെ പുളവൻ  കടിച്ചെന്നപോലെ ,കടുവയെ കിടുവ പിടിച്ചെന്നപോലെ ?.ഒടങ്കോലികൾ !.അവന്റെ പുറത്തുകയറിയാണ് അവൾ ചുറ്റിക്കറങ്ങുന്നതു .ഞാനും അത് തന്നെയാണ് ചെയ്യാൻ പോകുന്നത് .

വെട്ടുന്നപോത്തിന്റെ കൊമ്പുകൾ കോലിനാൽ 
തട്ടിയൊടിച്ചിടും  വേദമോതീടാതെ 
അല്ലാതെയില്ല മറ്റൊന്നുമേ പോംവഴി 
ആട്ടിയോടിക്കുവാനാമഹിഷത്തിനെ!.

ചുട്ടുപഴുപ്പിച്ച ചട്ടുകം കെട്ടിഞാ 
നിട്ടാവട്ടത്തിലവനെക്കറക്കിടും
വെട്ടിവച്ചിട്ടുണ്ട് മുട്ടൻവടിയൊന്നു
ചിട്ടയായ്ത്തന്നെ  വടിയടിയോട്ടവും..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക